ഒരു പാത്രത്തിൽ 2-3 ടീസ്പൂൺ മുട്ടയുടെ വെള്ള, 2 ടീസ്പൂൺ കറ്റാർവാഴ ജെൽ, 1 ടീസ്പൂൺ ഒലിവ് ഓയിൽ എന്നിവ മിക്സ് ചെയ്ത പാക്ക് ഉണ്ടാക്കുക. ശേഷം 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മുഖത്തെ കരുവാളിപ്പ് പലരേയും അലട്ടുന്ന പ്രശ്നമാണ്. വരണ്ടതോ എണ്ണമയമുള്ളതോ ആയ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ മുട്ട ഫേസ് പാക്ക് സഹായിക്കും ഉപയോഗിക്കാം. മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് ചർമ്മത്തിന് ഈർപ്പം നൽകും. മുട്ടയുടെ വെള്ളയിൽ സുഷിരങ്ങൾ ശക്തമാക്കാനും അമിതമായ എണ്ണ നീക്കം ചെയ്യാനും സഹായിക്കുന്ന ലളിതമായ പ്രോട്ടീനായ ആൽബുമിൻ അടങ്ങിയിട്ടുണ്ട്. മുഖസൗന്ദര്യത്തിനായി പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ...
ഒന്ന്...
ഒരു പാത്രത്തിൽ 2-3 ടീസ്പൂൺ മുട്ടയുടെ വെള്ള, 2 ടീസ്പൂൺ കറ്റാർവാഴ ജെൽ, 1 ടീസ്പൂൺ ഒലിവ് ഓയിൽ എന്നിവ മിക്സ് ചെയ്ത പാക്ക് ഉണ്ടാക്കുക. ശേഷം 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്...
1 മുട്ടയുടെ വെള്ള, 1 വാഴപ്പഴത്തിന്റെ പേസ്റ്റ്, 3 ടേബിൾസ്പൂൺ പാൽ, 3 ടേബിൾസ്പൂൺ ഒലിവ് ഓയിൽ എന്നിവ മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്...
ഒരു മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മഞ്ഞുകാലത്ത് ന്യുമോണിയ പിടിപെടാതെ നോക്കാം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?