100 ഗ്രാം പനീറിൽ 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ 100 ഗ്രാം മുട്ടയിൽ 13 ​ഗ്രാം പ്രോട്ടീനാണ് അട​ങ്ങിയിട്ടുള്ളത്. 

ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമാണ് പ്രോട്ടീൻ, നമ്മുടെ ശരീരത്തിന് ആവശ്യമായ മൂന്ന് പോഷകങ്ങളിൽ ഒന്നാണ്. പേശികളുടെയും എല്ലുകളുടെയും വളർച്ചയ്ക്ക് പ്രോട്ടീൻ പ്രധാന പങ്കാണ് വഹിക്കുന്നത്. വൈറസുകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് പ്രോട്ടീൻ വലിയ പങ്ക് വഹിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും നിങ്ങളുടെ ഡയറ്റ് പ്ലാനുകളിൽ ഉൾപ്പെടുത്തുക.

മുട്ടയിലും പനീറിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന കാര്യം നമ്മുക്കറിയാം. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളത് ഏതിലാണ്. മുട്ടയിലോ പനീറിലോ?. 100 ഗ്രാം പനീറിൽ 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ 100 ഗ്രാം മുട്ടയിൽ 13 ​ഗ്രാം പ്രോട്ടീനാണ് അട​ങ്ങിയിട്ടുള്ളത്.

പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പനീർ. സസ്യാഹാരം കഴിക്കുന്നവർക്കും പ്രോട്ടീൻ ലഭിക്കുന്നതിന് പനീർ മികച്ചൊരു ഭക്ഷണമാണ്. ഒമ്പത് അവശ്യ അമിനോ ആസിഡുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണമാണ് മുട്ട.

പുഴുങ്ങിയ മുട്ടയിൽ ഏകദേശം 10 ഗ്രാം കൊഴുപ്പും 1 ഗ്രാമിൽ താഴെ കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, സെലിനിയം, കോളിൻ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൻ്റെ ആരോഗ്യത്തെയും ഉപാപചയ പ്രവർത്തനത്തിനും സഹായിക്കുന്നു. 

പനീറിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും മുട്ടയിൽ കാണപ്പെടുന്ന ചില അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടില്ല. പനീറിനെ അപേക്ഷിച്ച് കുറഞ്ഞ കലോറിയും കൊഴുപ്പും കുറഞ്ഞ ഭക്ഷണമാണ് മുട്ട. ഇത് ശരീരഭാരം വർദ്ധിപ്പിക്കാനോ ഊർജ്ജ നില നിലനിർത്താനോ പനീർ മികച്ച ഭക്ഷണമാണ്. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളത് പനീറിൽ തന്നെയാണെന്ന് വിദ​ഗ്ധർ പറയുന്നു. 

​ഇഞ്ചി ചായയോ ​ഗ്രീൻ ടീയോ? തണുപ്പ് കാലത്ത് കുടിക്കാൻ ഏറ്റവും നല്ലത് ഏതാണ്?


Asianet News Live | Wild elephant attack | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്