Asianet News MalayalamAsianet News Malayalam

മുക്കാല്‍ മണിക്കൂറില്‍ കൊറോണയുണ്ടോ എന്ന് അറിയാം; ദ്രുത ടെസ്റ്റിന് അംഗീകാരം

ആശുപത്രി സേവനങ്ങള്‍ക്കും മറ്റും ഇത്തരം ടെസ്റ്റുകളുടെ ആവശ്യകത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും, ഇത്തരത്തിലുള്ള റിയല്‍ ടൈം ടെസ്റ്റിംഗ് സംവിധാനം ഈ അടിയന്തരഘട്ടത്തില്‍ ആവശ്യമായതിനാലും ഇത്തരം ഒരു തീരുമാനം

FDA authorizes new test that could detect coronavirus in about 45 minutes
Author
New York, First Published Mar 22, 2020, 9:15 AM IST

ന്യൂയോര്‍ക്ക്: ഏകദേശം 45 മിനിറ്റിനുള്ളിൽ കൊറോണ വൈറസ്  കണ്ടെത്താനാകുന്ന ആദ്യത്തെ ദ്രുത ഡയഗ്നോസ്റ്റിക് ടെസ്റ്റ് ഉപയോഗിക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി. ടെസ്റ്റുകൾ നിർമ്മിക്കുന്ന കമ്പനി കാലിഫോർണിയ ആസ്ഥാനമായുള്ള സെഫീഡിന്‍റെ പ്രസ്താവന പ്രകാരം അടുത്തയാഴ്ച തന്നെ ഈ ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ ഇറങ്ങും.

ആശുപത്രി സേവനങ്ങള്‍ക്കും മറ്റും ഇത്തരം ടെസ്റ്റുകളുടെ ആവശ്യകത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും, ഇത്തരത്തിലുള്ള റിയല്‍ ടൈം ടെസ്റ്റിംഗ് സംവിധാനം ഈ അടിയന്തരഘട്ടത്തില്‍ ആവശ്യമായതിനാലും ഇത്തരം ഒരു തീരുമാനം യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നല്‍കുന്നത് എന്നാണ്  എഫ്.ഡി.എ മെഡിക്കല്‍ ടെക്നോളജി ഓഫീസര്‍ ഡേവിഡ് പ്രീസ്റ്റിംഗ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച തന്നെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ കൊവിഡ് 19 ടെസ്റ്റ് ചെയ്യാനുള്ള അമേരിക്കയിലെ സംവിധാനങ്ങള്‍ അപര്യപ്തമാണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ അമേരിക്കയില്‍ എടുക്കുന്ന സമയം 24 മണിക്കൂറാണ്. ഇത് വലിയതോതില്‍ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ തന്നെ പുതിയ ഇന്‍സ്റ്റന്‍റ് ടെസ്റ്റ് കിറ്റുകള്‍ എത്തുന്നതോടെ രോഗം വേഗം കണ്ടെത്താനും ഐസലേഷന്‍ നടപടികള്‍ വേഗത്തിലാക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഎസ് ആരോഗ്യ പ്രവര്‍ത്തകര്‍.

അതേ സമയം അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിലെ കൊവിഡ് മരണസംഖ്യ 300 കടന്നു.
 

Follow Us:
Download App:
  • android
  • ios