Asianet News MalayalamAsianet News Malayalam

ദഹന പ്രശ്നങ്ങൾ അകറ്റും, ശരീരഭാരം കുറയ്ക്കാം ; പെരുംജീരകത്തിന്റെ ആരോ​ഗ്യ​ഗുണങ്ങളറിയാം

വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പെരുംജീരക വെള്ളം സ​ഹായകമാണ്.  പെരുംജീരകത്തിൽ എസ്ട്രാഗോൾ, ഫെൻചോൺ, അനെത്തോൾ എന്നിവ അടങ്ങിയിട്ടുണ്ട്. സ്ത്രീകളിലെ ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ ഇവ സഹായിക്കുന്നു. 

fennel seed water for weight lose-rse-
Author
First Published Oct 27, 2023, 11:54 AM IST

മിക്ക വിഭവങ്ങളിലും നാം ചേർത്ത് വരുന്ന ഒരു ചേരുവകയാണ് പെരുംജീരകം. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നത് കൂടാതെ ധാരാളം ആരോഗ്യ ഗുണങ്ങളും പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവയും പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്.  വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പെരുംജീരക വെള്ളം സ​ഹായകമാണ്.  

പെരുംജീരകത്തിൽ എസ്ട്രാഗോൾ, ഫെൻചോൺ, അനെത്തോൾ എന്നിവ അടങ്ങിയിട്ടുണ്ട്. സ്ത്രീകളിലെ ആർത്തവ  വേദനയും വയറുവേദനയും കുറയ്ക്കാൻ ഇവ സഹായിക്കുന്നു. എല്ലാ മാസവും ഉണ്ടാകുന്ന ഈ പ്രത്യേക സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇത് കുറയ്ക്കുന്നു. 

പെരുഞ്ചീരകത്തിലെ ഫൈറ്റോഈസ്ട്രജനുകൾ കോശങ്ങളുടെ അസാധാരണമായ മാറ്റങ്ങൾ തടഞ്ഞ് ബ്രെസ്റ്റ് ക്യാൻസർ തടയാനും ഏറെ നല്ലതാണ്. മുലപ്പാൽ ഉൽപാദനം വർദ്ധിപ്പിയ്ക്കാനും പെരുഞ്ചീരകം ഏറെ നല്ലതാണ്. ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ ഹോർമോണുകളാണ് ഇതിനും സഹായിക്കുന്നത്.

ആസ്ത്മ, കഫക്കെട്ട് മൂലമുള്ള ചുമ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് പെരുംജീരകം കഴിച്ച് ആസ്ത്മ, സൈനസ്, കഫക്കെട്ട് എന്നിവ നിയന്തിക്കുവാൻ സാധിക്കും. ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ സൈനസ് പ്രശ്നമുള്ളവർ, ഭക്ഷണത്തിൽ പെരുംജീരകം ചേർക്കാൻ ശ്രദ്ധിക്കുക.

ദഹനം, മെറ്റബോളിസം, മുടി, ചർമ്മം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പെരുംജീരകം സഹായകമാണ്. ഡൈയൂററ്റിക് ഗുണങ്ങൾ ഉള്ളതിനാൽ, പെരുംജീരകം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത്  അമിതവണ്ണവും കുറയ്ക്കുന്നു. പെരുംജീരകത്തിൽ ഉയർന്ന അളവിൽ നൈട്രൈറ്റുകൾ അടങ്ങിയിട്ടുണ്ട്. അതാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. 

Read more ഓട്സ് കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ അറിഞ്ഞിരിക്കാം
 

Follow Us:
Download App:
  • android
  • ios