Asianet News MalayalamAsianet News Malayalam

മുടി വളരാൻ ഉലുവ ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. 

fenu greek for hairfall and dandruff
Author
First Published Nov 13, 2023, 10:25 PM IST

താരനും മുടികൊഴിച്ചിലും ഇന്ന് പലരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. മുടിയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാവുന്ന ചേരുവകയാണ് ഉലുവ. മുടിയുടെ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്കു സഹായിക്കുന്നത്. ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. മുടി വളർച്ചയ്ക്ക് ആവശ്യമാണ് ഈ രണ്ട് പോഷകങ്ങൾ. മുടി തഴച്ച് വളരാൻ ഉലുവ രണ്ട് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ആദ്യം ഉലുവ നന്നായി കുതിർക്കുക. ശേഷം ഇത് നല്ല പോലെ അരച്ചു പേസ്റ്റാക്കണം. ഇതിൽ അൽപം ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഈ പാക്കുകൾ സഹായിക്കും.

രണ്ട്...

ഉലുവയും വെളിച്ചെണ്ണും കലർന്ന മിശ്രിതം മുടിവളർച്ചയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയിൽ അൽപം ഉലുവയിട്ട് ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കുക. ഈ ഓയിൽ ചെറുചൂടോടെ മുടിയിൽ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. മുടി വളരാൻ ഇത് സഹായിക്കും.

പിസ്ത കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

 

Follow Us:
Download App:
  • android
  • ios