Asianet News MalayalamAsianet News Malayalam

ഫിൽറ്റർ കോഫി ഇഷ്ടപ്പെടുന്നവരാണോ; എങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത

ദിവസം രണ്ടു മുതൽ മൂന്നു വരെ കപ്പ് ഫിൽറ്റർ കോഫി കുടിക്കുന്നവർക്ക്, ഒരു കപ്പിൽ താഴെ മാത്രം ഫിൽറ്റർ കോഫി കുടിക്കുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 60 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്താനായെന്ന് പ്രൊ. റിക്കാർഡ് ലാൻഡ്‌ബെർഗ് പറഞ്ഞു.

Filtered coffee helps prevent type 2 diabetes study
Author
Gothenburg, First Published Dec 23, 2019, 8:48 PM IST

ദിവസം മൂന്ന് കപ്പ് ഫിൽറ്റർ കോഫി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇന്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സാധാരണ കാപ്പിക്ക് ഈ ഗുണം ഇല്ലെന്നും ഫിൽറ്റർ കോഫിക്ക് മാത്രമേ പ്രമേഹ സാധ്യത കുറയ്ക്കാൻ സാധിക്കുവെന്നും പഠനത്തിൽ പറയുന്നു.

പഠനത്തിൽ പങ്കെടുത്തവരുടെ രക്തത്തിൽ പ്രത്യേക തന്മാത്രകളെ ജൈവസൂചകങ്ങളെ തിരിച്ചറിഞ്ഞു. ടൈപ്പ് 2 പ്രമേഹസാധ്യതയുണ്ടോ എന്നറിയാൻ ഇവ വിശകലനം ചെയ്യുകയായിരുന്നു. ചാൽമേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

തിളപ്പിച്ച കാപ്പിയുടെയും ഫിൽറ്റർ കോഫിയുടെയും വ്യത്യാസമറിയാൻ ‘മെറ്റബോളോമിക്സ്’ എന്ന ടെക്നിക് ഉപയോഗിച്ചു. ദിവസം രണ്ടു മുതൽ മൂന്നു വരെ കപ്പ് ഫിൽറ്റർ കോഫി കുടിക്കുന്നവർക്ക്, ഒരു കപ്പിൽ താഴെ മാത്രം ഫിൽറ്റർ കോഫി കുടിക്കുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 60 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്താനായെന്ന് പ്രൊ.റിക്കാർഡ് ലാൻഡ്‌ബെർഗ് പറഞ്ഞു.

സാധാരണ കാപ്പിയിൽ diterpenes ഉള്ളതിനാൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂടും എന്നാൽ ഫിൽറ്റർ കോഫിയിൽ ഇവ ഫിൽറ്റർ ചെയ്യപ്പെടുന്നു. ഇതുമൂലം കാപ്പിയിലടങ്ങിയ മറ്റ് ഫിനോളിക് സംയുക്തങ്ങ ളുടെ ഗുണവും മറ്റ് ആരോഗ്യഗുണങ്ങളും ഫിൽറ്റർ കോഫി കുടിക്കുന്നതിലൂടെ ലഭിക്കുന്നു. 


 

Follow Us:
Download App:
  • android
  • ios