ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സാലഡ് റെസിപ്പികള്‍. ഇന്ന് വിനോ​ദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

വാഴക്കൂമ്പ് ഒരു കപ്പ്

സവാള ഒരു കപ്പ് 

നിലക്കടല ഒരു കപ്പ്

മല്ലിയില ചെറുതായി അരിഞ്ഞത് മൂന്ന് സ്പൂൺ

എള്ള് ഒരു സ്പൂൺ

ലെറ്റൂസ് നാല് സ്പൂൺ

ക്യാരറ്റ് അരക്കപ്പ്

മുളകുപൊടി ഒരു സ്പൂൺ 

മഞ്ഞൾപ്പൊടി അര സ്പൂൺ

ഉപ്പ് ഒരു സ്പൂൺ

തേങ്ങാപ്പാല് കാൽ കപ്പ്

വെളുത്തുള്ളി ചതച്ചത് ഒരു സ്പൂൺ

പച്ചമുളക് ചെറുതായി അരിഞ്ഞത് അര സ്പൂൺ

മുളകുപൊടി കാൽ സ്പൂൺ

നാരങ്ങാ നീര് രണ്ട് സ്പൂൺ

തയ്യാറാക്കുന്ന വിധം

വാഴക്കൂമ്പ് നല്ലപോലെ കഴുകി വൃത്തിയാക്കി നീളത്തിൽ ഒന്ന് അരിഞ്ഞെടുത്ത് ആവിയിൽ ഒന്ന് വേവിച്ചെടുക്കുക. അതിനുശേഷം അതിന് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് നാരങ്ങാനീര് മുളകുപൊടിയും മഞ്ഞപ്പൊടി സവാള തേങ്ങാപ്പാല് ഉപ്പ് ലെറ്റൂസ് വെളുത്തുള്ളി ചതച്ചത് മുളകുപൊടി ക്യാരറ്റ് എള്ള് നിലക്കടല മല്ലിയില എന്നിവയെല്ലാം ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക ആവശ്യത്തിന് നാരങ്ങാനീര് ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരുപാട് ഹെൽത്തി ആയിട്ടുള്ള ഒരു സാലഡാണ് ഇത്.