അമിതഭാരം വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കാൻസർ തുടങ്ങിയ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത അമിതവണ്ണം വർദ്ധിപ്പിക്കുന്നു. 

പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണം. ജീവിതശൈലിയിലെ മാറ്റവും അതുപോലെ ഉദാസീനമായ ഭക്ഷണക്രമവുമൊക്കെയാണ് ശരീരഭാരം കൂടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്നത്. അമിതഭാരം വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കാൻസർ തുടങ്ങിയ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത അമിതവണ്ണം വർദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

കറുവപ്പട്ട...

കറുവപ്പട്ട കഴിക്കുന്നത് അരക്കെട്ടിന്റെ ചുറ്റളവും ശരീരഭാരവും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ചില ദോഷഫലങ്ങൾ കറുവപ്പട്ട കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

മഞ്ഞൾ...

മഞ്ഞൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മഞ്ഞളിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

കുരുമുളക്...

ശരീരഭാരം കുറയ്ക്കാൻ കുരുമുളക് സഹായിക്കുമെന്ന് വിവിധ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കുരുമുളകിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി വളരെ കുറവാണ്. 

ഇഞ്ചി...

ഇഞ്ചി കഴിക്കുന്നത് കലോറി കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കരൾ ആരോഗ്യം എന്നിവയിലെ നല്ല മാറ്റങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും മൊത്തത്തിലുള്ള ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. 

പെരുംജീരകം...

പെരുംജീരകത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും വിശപ്പിനെ അകറ്റി നിർത്താനും സഹായിക്കും. ദിവസവും വെറുംവയറ്റിൽ പെരുംജീരകം വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

ഈ എട്ട് ഭക്ഷണങ്ങൾ ഫാറ്റി ലിവറിന് കാരണമാകും

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് #Asianetnews