ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ പലപ്പോഴും ഫാറ്റി ലിവർ രോഗത്തെ പ്രതിരോധിക്കാനോ മാറ്റാനോ കഴിയും. 7% മുതൽ 30% വരെ ആളുകൾക്ക് ഫാറ്റി ലിവർ രോഗം കാലക്രമേണ കൂടുതൽ വഷളാകുന്നു.
ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. കരളിൽ ചെറിയ അളവിൽ കൊഴുപ്പ് ഉണ്ടാകുന്നത് സാധാരണമാണ്, എന്നാൽ അമിതമായാൽ അത് ആരോഗ്യപ്രശ്നമായി മാറും.
മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ വളരെ വെെകിയാകും പ്രകടമാകുന്നത്. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, ഇത് കരൾ തകരാറിലേക്ക് നയിച്ചേക്കാം. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ പലപ്പോഴും ഫാറ്റി ലിവർ രോഗത്തെ പ്രതിരോധിക്കാനോ മാറ്റാനോ കഴിയും. 7% മുതൽ 30% വരെ ആളുകൾക്ക് ഫാറ്റി ലിവർ രോഗം കാലക്രമേണ കൂടുതൽ വഷളാകുന്നു. ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നതിൽ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. നാല് ഭക്ഷണങ്ങൾ ഫാറ്റി ലിവർ രോഗം ഉണ്ടാക്കാം...
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ...
നമ്മളിൽ പലരും ഉച്ചഭക്ഷണ സമയത്ത് സോഡ അല്ലെങ്കിൽ മധുരമുള്ള ഐസ് ടീ പോലുള്ള മധുരമുള്ള പാനീയങ്ങൾ കുടിക്കാറുണ്ട്. ഈ പാനീയങ്ങളിൽ കരളിനെ തകരാറിലാക്കുന്ന അമിത പഞ്ചസാര അടങ്ങിയിട്ടുണ്ട്. അമിതമായ പഞ്ചസാര ഉപഭോഗം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവുമായി (NAFLD) ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ മധുരമുള്ള പാനീയങ്ങൾ കുടിക്കാതെ സാധാരണ വെള്ളമോ അല്ലെങ്കിൽ കരിക്കിൻ വെള്ളമോ കുടിക്കുക.
സംസ്കരിച്ച മാംസങ്ങൾ...
സംസ്കരിച്ച മാംസങ്ങളിൽ പലപ്പോഴും ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പുകളും സോഡിയവും അടങ്ങിയിട്ടുണ്ട്. പൂരിത കൊഴുപ്പിന്റെ അമിതോപയോഗം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
റൊട്ടി, പാസ്ത...
വെളുത്ത റൊട്ടി, പാസ്ത എന്നിവ ഉച്ചഭക്ഷണ സമയത്ത് പലരുടെയും പ്രധാന ഭക്ഷണമാണ്. എന്നിവ ഇവ ഒഴിവാക്കുന്നതാണ് കരളിന് നല്ലത്. ഈ ഭക്ഷണങ്ങൾക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകുന്നു.
വറുത്ത ഭക്ഷണങ്ങൾ...
ട്രാൻസ് ഫാറ്റുകളും അമിതമായ എണ്ണകളും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാൽ വറുത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. അവ ചീത്ത കൊളസ്ട്രോളിന് കാരണമാകും.
ഹൈ-ഫ്രക്ടോസ് കോൺ സിറപ്പ്...
സംസ്കരിച്ച ഭക്ഷണങ്ങളിലെ സാധാരണ മധുരപലഹാരമാണ് HFCS. ഇവ കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കെച്ചപ്പ്, ടിന്നിലടച്ച പഴങ്ങൾ, ഫ്രൂട്ട് ജെല്ലി എന്നിവയാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉൽപ്പന്നം.
അമിതമായ ഉപ്പ്...
ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ, ഉപ്പിട്ട ലഘുഭക്ഷണങ്ങൾ, ചില ടിന്നിലടച്ച ഭക്ഷ്യവസ്തുക്കൾ എന്നിവ കരൾ വീക്കത്തിന് കാരണമാകും. ഉപ്പ് കഴിക്കുന്നത് കുറയ്ക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും കരളിന്റെ പ്രവർത്തനത്തിനും ഗുണം ചെയ്യും.
പൂരിത കൊഴുപ്പ്...
പൂരിത കൊഴുപ്പുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ, ചുവന്ന മാംസം, മുഴുവൻ കൊഴുപ്പ് അടങ്ങിയ പാലുൽപ്പന്നങ്ങൾ, എന്നിവ കരളിന്റെ ആരോഗ്യത്തിന് ഹാനികരമാണ്.
ചുവന്ന മാംസം...
ചുവന്ന മാംസത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും, അത് ദഹിപ്പിക്കുക എന്നത് കരളിന് ബുദ്ധിമുട്ടുള്ള കാര്യമാണ്. കരളിൽ അധികമായി പ്രോട്ടീൻ അടിഞ്ഞുകൂടുന്നത് ഫാറ്റി ലിവർ രോഗത്തിനും കാരണമാകും. ഇത് തലച്ചോറിനും വൃക്കയ്ക്കും ദോഷം ചെയ്യും.
കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ നാല് പൊടിക്കെെകൾ

