Asianet News MalayalamAsianet News Malayalam

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍...

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം.
 

Follow these morning routine steps to control your blood sugar levels
Author
First Published Nov 8, 2023, 3:38 PM IST

പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. കാരണം, ഏകദേശം 100 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം.

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

രാവിലെ ആപ്പിൾ സിഡെർ വിനഗർ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

രണ്ട്... 

രാവിലെ കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക. പഞ്ചസാര ചേർത്ത പാനീയങ്ങൾ സാധാരണയായി കുറഞ്ഞ പോഷകമൂല്യമുള്ളതും കലോറി കൂടിയതുമാണ്.  അതിനാല്‍ ഇത്തരം പാനീയങ്ങള്‍ രാവിലെ തന്നെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. 

മൂന്ന്... 

നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള  മരുന്നുകൾ കഴിക്കുക. 

നാല്... 

ഓരോ ഭക്ഷണത്തിലെയും കാർബോഹൈഡ്രേറ്റിന്‍റെ അളവ് കണക്കാക്കണം. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടിയേക്കാം. അതിനാല്‍ കാർബോ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക. 

അഞ്ച്... 

രാവിലെ വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍ വ്യായാമം മുടക്കരുത്. 

ആറ്...

ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളില്‍ കൂടുതൽ വിശപ്പുണ്ടാക്കുകയും, അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമായേക്കാം. അതിനാല്‍ പ്രഭാതഭക്ഷണം നിര്‍ബന്ധമായി കഴിക്കണം. 

Also read: ഞാവൽപ്പഴം കഴിക്കാറുണ്ടോ? അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios