Asianet News MalayalamAsianet News Malayalam

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

മരുന്നുകളില്ലാതെ കൊളസ്‌ട്രോള്‍ കുറച്ചു കൊണ്ടുവരാവുന്ന വഴികളില്‍ പ്രധാനമാണ് ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവ..

foods for lower cholesterol
Author
Trivandrum, First Published Jan 27, 2021, 2:41 PM IST

കൊളസ്ട്രോൾ പിടിപെടുന്നവരുടെ എണ്ണം കൂടി വരികയാണ്. മരുന്നുകളില്ലാതെ കൊളസ്‌ട്രോള്‍ കുറച്ചു കൊണ്ടുവരാവുന്ന വഴികളില്‍ പ്രധാനമാണ് ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

 ഒലീവ് ഓയില്‍ കൊളസ്‌ട്രോള്‍ തടയുവാന്‍ സഹായിക്കുന്നു. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് കൊഴുപ്പ് കുറയ്ക്കാൻ ​ഗുണം ചെയ്യുന്നത്. ഒലിവ് ഓയിലിൽ മോണോസാചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൂടുതലാണ്. മോണോസാചുറേറ്റഡ് കൊഴുപ്പുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

 

foods for lower cholesterol

 

രണ്ട്...

ബദാം, വാൾനട്ട്, പിസ്ത തുടങ്ങിയ നട്സുകൾ കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാനും നട്സുകൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

മൂന്ന്...

വെളുത്തുള്ളി കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. ഇവ രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കാനം സഹായിക്കുന്നതാണ്.

 

foods for lower cholesterol

 

നാല്...

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും തക്കാളി കഴിക്കുന്നത് ഏറെ നല്ലതാണ്.

അഞ്ച്...

​ഗ്രീൻ ടീയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീ സ്ഥിരമായി കുടിക്കുമ്പോൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയുകയും തന്മൂലം അമിത വണ്ണം കുറയുകയും ചെയ്യും.

 

foods for lower cholesterol

 

ആറ്...

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ആയോ അല്ലാതെയോ കഴിക്കാവുന്നതാണ്. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതോടൊപ്പം ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും നെല്ലിക്ക സഹായിക്കും.

 

Follow Us:
Download App:
  • android
  • ios