Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ നല്ല കൊളസ്ട്രോൾ കൂട്ടാം

മീനെണ്ണ കഴിച്ച ​ഗ്രൂപ്പിന് എച്ച്ഡിഎൽ കൊളസ്ട്രോൾ 11.60 ശതമാനം വർധിച്ചതായി കണ്ടെത്തി. സാൽമൺ മത്സ്യം ആഴ്ച്ചയിൽ രണ്ട് തവണ കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുമെന്ന് ​ American Heart Association നടത്തിയ പഠനത്തിൽ പറയുന്നു.

foods increase HDL cholesterol levels
Author
Texas, First Published Mar 2, 2020, 10:25 PM IST

ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോൾ. എച്ച്ഡിഎൽ കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന നല്ല കൊളസ്‌ട്രോൾ ഉയർന്നിരിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. വ്യായാമവും ഭക്ഷണ നിയന്ത്രണവും വഴി എച്ച്ഡിഎൽ കൊളസ്‌ട്രോൾ കൂട്ടാൻ സഹായിക്കും. വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. ശരീരഭാരത്തിൽ അഞ്ചു മുതൽ പത്തുശതമാനം വരെ കുറവുവരുത്തുന്നതും എച്ച്ഡിഎൽ കൂട്ടാൻ സഹായിക്കും.

ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിലും നല്ല കൊളസ്ട്രോൾ ഉയർത്തുന്നതിലും മീനെണ്ണയിൽ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾക്ക് വലിയൊരു പങ്കുണ്ടെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. രക്തത്തില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയര്‍ന്നാല്‍ അത് ഹൃദ്രോഗത്തിന് കാരണമാകും. ട്രൈഗ്ലിസറൈഡുകളുടെ അളവു കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

പുകവലി, മദ്യം, മധുരപലഹാരങ്ങൾ എന്നിവ ട്രൈഗ്ലിസറൈഡുകളുടെ തോത് ഉയർത്തുമെന്നും പഠനത്തിൽ പറയുന്നു. 28 പുരുഷന്മാരിലും 53 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ദിവസേനയുള്ള മീനെണ്ണയുടെ ഉപയോ​ഗവും വ്യായാമത്തിന്റെയും സ്വാധീനം ഗവേഷകർ വിലയിരുത്തി. ഒരു ​ഗ്രൂപ്പിന് മീനെണ്ണ നൽകുകയും വ്യായാമം ചെയ്യാനും നിർദേശിച്ചു.

മീനെണ്ണ കഴിച്ച ​ഗ്രൂപ്പിന് എച്ച്ഡിഎൽ കൊളസ്ട്രോൾ 11.60 ശതമാനം വർധിച്ചതായി കണ്ടെത്തി. സാൽമൺ മത്സ്യം ആഴ്ച്ചയിൽ രണ്ട് തവണ കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുമെന്ന് ​ American Heart Association നടത്തിയ പഠനത്തിൽ പറയുന്നു.

രക്തത്തിൽ കാണപ്പെടുന്ന ഒരിനം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡുകൾ. ശരീരത്തിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊർജം ട്രൈഗ്ലിസറൈഡായി മാറുന്നു. കൊഴുപ്പു കോശങ്ങളിലാണ് ഇവ ശേഖരിക്കുന്നത്. ഭക്ഷണത്തിന്റെ ഇടവേളകളിൽ ഊർജാവശ്യം നിറവേറ്റണമെങ്കിൽ ഇവ ഹോർമോണുകളുടെ പ്രവർത്തനഫലമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.

Follow Us:
Download App:
  • android
  • ios