Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണങ്ങൾ കഴിക്കൂ; ഹീമോഗ്ലോബിന്റെ അളവ് കൂട്ടാം, പ്രതിരോധശേഷി വർദ്ധിപ്പിക്കാം

ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ സി, ബി 12, കോപ്പർ, വിറ്റാമിൻ എ, വിറ്റാമിൻ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. ഈ പോഷകങ്ങൾ രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നു.

Foods Items That Helps Boost Immunity And Haemoglobin Levels
Author
Trivandrum, First Published Apr 23, 2021, 2:31 PM IST

കൊവിഡിന്റെ ഭീതിയിലാണ് ലോകം. കൊവിഡിനെ ചെറുക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാരകമായ വൈറസിനെതിരെ പോരാടുന്നതിനും രക്തത്തിൽ ഓക്സിജന്റെ അളവ് നിലനിർത്തുന്നതിനും ഇരുമ്പ് ധാരാളമായി അടങ്ങിയ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു.

അത് മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുക മാത്രമല്ല ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും.  ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഇത് ഓക്സിജൻ വഹിക്കുന്നതിനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൊണ്ടുപോകുന്നതിനും കാരണമാകുന്നു.

 

Foods Items That Helps Boost Immunity And Haemoglobin Levels

 

ശ്വാസകോശത്തിൽ നിന്ന് ശരീരത്തിലെ മറ്റെല്ലാ കോശങ്ങളിലേക്കും ടിഷ്യുകളിലേക്കും ഓക്സിജൻ കൊണ്ടുപോകുകയും അവയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട ഒരു പ്രോട്ടീനാണ്.  ഈ പ്രോട്ടീന്റെ അളവ് കുറയുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. 

ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ സി, ബി 12, കോപ്പർ, വിറ്റാമിൻ എ, വിറ്റാമിൻ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. ഈ പോഷകങ്ങൾ രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ബീറ്റ്റൂട്ട്...

 ബീറ്റ്റൂട്ട് ചർമ്മത്തിനും മുടിയ്ക്കും ഉത്തമമാണ്. ബീറ്റ്റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു.പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിന് ഇത് നല്ലതാണ്. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ബീറ്റ്റൂട്ടിലെ ആന്റിഓക്സിഡന്റ് സഹായിക്കുന്നു. 

 

Foods Items That Helps Boost Immunity And Haemoglobin Levels

 

മത്തങ്ങയുടെ കുരു...

അവശ്യ ധാതുക്കളായ ഫോസ്ഫറസ്, മഗ്നീഷ്യം, ചെമ്പ് എന്നിവയുടെ മികച്ച ഉറവിടങ്ങളും മത്തങ്ങയുടെ കുരു. മാത്രമല്ല, സിങ്ക്, ഇരുമ്പ് എന്നീ ധാതുക്കളുടെ നല്ല ഉറവിടവുമാണ്. മത്തങ്ങയുടെ കുരുവിൽ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്, കാരണം അവയിൽ ഉയർന്ന അളവിൽ പ്രകൃതിദത്ത ക്ലോറോഫിൽ ഉണ്ട്, അതിനാൽ ഇത് ശരീരത്തെ ശുദ്ധീകരിക്കുക ചെയ്യുന്നു.

ഡാർക്ക് ചോക്ലേറ്റ്...

80 ശതമാനത്തിലധികം കൊക്കോ അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റുകൾ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയതിനു പുറമേ, ചോക്ലേറ്റുകളിൽ ഇരുമ്പും അടങ്ങിയിട്ടുണ്ട്, ഒരു ഇടത്തരം വലിപ്പമുള്ള  ഡാർക്ക് ചോക്ലേറ്റ് ബാറിൽ 6.9 ശതമാനം ഇരുമ്പ് അടങ്ങിയിരിക്കുന്നു. 

 

Foods Items That Helps Boost Immunity And Haemoglobin Levels

 

ഇലക്കറികൾ...

പച്ചക്കറികളായ ചീര, ബ്രൊക്കോളി എന്നിവ ഇരുമ്പിന്റെ ഉറവിടമാണ്. ശരീരത്തിൽ ചുവന്ന രക്താണുക്കളുണ്ടാക്കാൻ ആവശ്യമായ ബി-കോംപ്ലക്സ് വിറ്റാമിൻ ഫോളിക് ആസിഡ് ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിൽ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ സിയും ചീരയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, പച്ചനിറത്തിലുള്ള ഇലക്കറികളിൽ കലോറി കുറവാണ്, ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും, മാത്രമല്ല ഭക്ഷണത്തിലെ നാരുകളുടെ നല്ല ഉറവിടവുമാണ്, അതിനാൽ ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

ധാന്യങ്ങൾ...

 ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ധാന്യങ്ങൾ ഏറെ മികച്ചതാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും കൊണ്ട് സമ്പന്നമാണ് ധാന്യങ്ങൾ.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി


 

Follow Us:
Download App:
  • android
  • ios