വിറ്റാമിൻ അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഓറഞ്ച്, നെല്ലിക്ക, കുരുമുളക് എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കാനും ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കാനും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ആൻ്റിഓക്‌സിഡൻ്റ് സംരക്ഷണം നൽകാനും സഹായിക്കും.
കാലാവസ്ഥ മാറുന്നത് വിവിധ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ദൈനംദിന ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തേണ്ടത് വളരെ പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടുന്നത്
ചുമ, ജലദോഷം, പനി, ആസ്ത്മ തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഭക്ഷണങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതെന്നറിയാം...
പയർവർഗങ്ങൾ...
പോഷകങ്ങളുടെ കലവറയാണ് പയർവർഗങ്ങൾ. അവശ്യ ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ്, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് അവ. ഇവയെല്ലാം അസ്ഥികളുടെ ആരോഗ്യം, ഊർജ്ജ ഉൽപ്പാദനം, രക്തം കട്ടപിടിക്കൽ എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് പ്രധാനമാണ്. ചെമ്പ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അവയില്ഡ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാനും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
പഴങ്ങൾ...
വിറ്റാമിൻ അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഓറഞ്ച്, നെല്ലിക്ക, കുരുമുളക് എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കാനും ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കാനും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ആൻ്റിഓക്‌സിഡൻ്റ് സംരക്ഷണം നൽകാനും സഹായിക്കും.
തെെര്...
കുടലിൻ്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും തൈര് ഗുണം ചെയ്യും. ഇവ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നുയ ഇൻഫ്ലുവൻസ പോലുള്ള അണുബാധകൾക്കെതിരെ പ്രവർത്തിക്കാനും തെെര് സഹായകമാണ്.
വെളുത്തുള്ളി...
വെളുത്തുള്ളിയിലെ ആന്റി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻറി ഫംഗൽ ഗുണങ്ങൾ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായകമാണ്. വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന സംയുക്തം അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കാനുമുള്ള കഴിവുണ്ട്.
മുരിങ്ങയ്ക്ക...
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ മുരിങ്ങയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ജലദോഷം, പനി, മറ്റ് അണുബാധകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. കൂടാതെ, തയാമിൻ (ബി 1), റൈബോഫ്ലേവിൻ (ബി 2), നിയാസിൻ (ബി 3), വിറ്റാമിൻ ബി 12 എന്നിവയുൾപ്പെടെയുള്ള ബി വിറ്റാമിനുകൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു.
ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍...

