‌ലോകമെങ്ങും കൊറോണയുടെ ഭീതിയിലാണ്. ആശങ്കയല്ല ജാഗ്രതയാണ്  വേണ്ടത്. ഈ സമയത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വെള്ളം ധാരാളമായി കുടിക്കുക എന്നതുതന്നെയാണ് മിക്ക അസുഖങ്ങളെയും ഇല്ലാതാക്കാനുള്ള എളുപ്പമാർഗം. ദിവസവും രാവിലെ വെറും വയറ്റിൽ ചെറു ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷാംശത്തെ ഇല്ലാതാക്കും.

രണ്ട്...

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം ഈ സമയത്ത് ധരാളമായി കഴിക്കണം. സമീകൃത ആഹാരം, കൃത്യമായ ഉറക്കം, വ്യായാമം എന്നിവ നിർബന്ധമായും ശീലമാക്കണം. വൈറ്റമിൻ സി ധരാളമടങ്ങിയ ഓറഞ്ച്, പച്ചച്ചീര, ബ്രോക്കോളജി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നട്സ്, മത്സ്യം എന്നിവയ്ക്ക് പുറമെ ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മൂന്ന്...

കെെ എപ്പോഴും വൃത്തിയാക്കി വയ്ക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കാരണം, ബാത്ത് റൂം പോകുമ്പോൾ വാതിലിൽ തൊടാറില്ലേ, നിങ്ങൾ പോലും അറിയാതെ പൊടിയുള്ള മറ്റ് വസ്തുക്കളിൽ നിങ്ങൾ തൊടാറില്ലേ. നിങ്ങൾ പോലും അറിയാതെ അണുക്കൾ നിങ്ങളുടെ കെെകളിലെത്തുന്നു. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിലെത്തിക്കുകയും ഇത് രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കൻഡ് നേരം കൈ കഴുകി വൃത്തിയാക്കുക. സാധിക്കുമെങ്കിൽ ചൂടുവെള്ളത്തിൽ രണ്ട് നേരമെങ്കിലും കെെ കഴുകുന്നത് നല്ലതാണ്.

നാല്...

എപ്പോഴും സ്പർശിക്കുന്ന സ്ഥലങ്ങളും സാധനങ്ങളും തുടച്ച് വൃത്തിയാക്കണം. ഈ സ്ഥലങ്ങളിൽ ബാക്ടീരിയ, വൈറസ് എന്നിവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാൽ ഫോൺ അടക്കമുള്ള എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങൾ ഇടക്കിടെ തുടച്ച് വൃത്തിയാക്കണം.