അമിത രക്തസമ്മര്‍ദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ള ആളുകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത രണ്ടിരട്ടിയും പക്ഷാഘാതം അല്ലെങ്കില്‍ സ്‌ട്രോക്കിനുള്ള സാധ്യത നാലിരട്ടിയും സാധാരണ ആളുകളേക്കാള്‍ കൂടുതലായിരിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ 15 നും 49 നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരിൽ പകുതിയിലധികം പേർക്കും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയില്ലെന്നും അപകടസാധ്യത ഒഴിവാക്കാൻ അവർ വരുത്തേണ്ട ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചും പ്രമുഖ കാർഡിയോളജിസ്റ്റും 'ഹാർട്ട് കെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ'യുടെ പ്രസിഡന്റുമായ ഡോ. കെ. കെ അഗർവാൾ പറയുന്നു. 

നേരത്തെ കണ്ടെത്താനുള്ള മാര്‍ഗം ഇടയ്ക്കിടെ തങ്ങളുടെ രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കുക എന്നുള്ളത് മാത്രമാണ്. അമിതമായ മദ്യപാനം, പുകവലി, അമിതമായ ഉപ്പിന്റെ ഉപയോഗം, വ്യായാമമില്ലായ്മ, അമിതവണ്ണം, മാനസികപിരിമുറുക്കമുള്ള ജോലികള്‍ എന്നിവയെല്ലാം രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്നും ഡോ. അഗർവാൾ പറയുന്നു. 

ഉപ്പിന്റെ അളവ് കുറയ്ക്കൂ...

'' രക്തസമ്മര്‍ദ്ദം കൂടുതലുണ്ട് എന്ന് എപ്പോഴെങ്കിലും അറിയാന്‍ കഴിഞ്ഞാല്‍ അവര്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് നന്നായി കുറയ്ക്കണം. ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ പാടെ ഉപേക്ഷിക്കണം'' - ഡോ. അഗർവാൾ പറയുന്നു. 

പുകവലി ഒഴിവാക്കൂ...

പുകവലി പൂർണമായി ഉപേക്ഷിക്കണം. ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. അമിതഭാരം ഉള്ളവരാണെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കണം. ഇത്രയും കാര്യങ്ങള്‍ ചെയ്തശേഷവും രക്തസമ്മര്‍ദ്ദം നോര്‍മലില്‍ കൂടുതലാണെങ്കില്‍ മരുന്നുകളുടെ സഹായം തീര്‍ച്ചയായും തേടണമെന്നാണ് അദ്ദേഹം പറയുന്നത്. 

30 മിനിറ്റ് വ്യായാമം ശീലമാക്കൂ...

എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന 'എൻഡോർഫിൻ' പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കുക...

ദിവസവും നാല് മുതൽ ആറ് ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ശരീരത്തിൽ വെള്ളം കുറയുന്നത് മലബന്ധം, ചർമ്മ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുന്നതിന് കാരണമാകും. രക്തസമ്മര്‍‌ദ്ദത്തിന്റെ കാര്യത്തില്‍ ചെറിയൊരു അശ്രദ്ധ വലിയൊരു അപകടത്തിലേക്ക് എത്തിക്കാമെന്ന കാര്യം എപ്പോഴും ഓർമ വേണമെന്നും ഡോ. അഗർവാൾ പറഞ്ഞു. 

ഉയർന്ന രക്തസമ്മര്‍ദ്ദമുള്ളവർ തക്കാളി കഴിക്കുമ്പോൾ....