ആരോഗ്യത്തിന് പലവിധ പ്രശ്നങ്ങളുണ്ടാക്കാമെന്നതിലാണ് ഇത്തരത്തിലൊരു നിര്‍ദേശം എഫ്എസ്എസ്എഐ നല്‍കുന്നത്. പ്രത്യേകിച്ച് പ്രിന്‍റ് ചെയ്ത കടലാസ് ആണ് ഇവര്‍ ഉദ്ദേശിക്കുന്നത്.

ഭക്ഷണസാധനങ്ങള്‍- പ്രത്യേകിച്ച് ഡ്രൈ ആയവ കടലാസില്‍ പൊതിഞ്ഞുകൊടുക്കുന്ന രീതി ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. പ്രത്യേകിച്ച് ചെറിയ കടകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും തട്ടുകടകളിലുമെല്ലാമാണ് ഇങ്ങനെ ഇപ്പോഴും ഭക്ഷണസാധനങ്ങള്‍ കടലാസില്‍ നല്‍കുന്നത്. വട- മറ്റ് എണ്ണക്കടികള്‍, ബേക്കറി പലഹാരങ്ങള്‍ പോലുള്ള വിഭവങ്ങളെല്ലാം കടലാസില്‍ നല്‍കുന്ന രീതി പിന്തുടരുന്ന കച്ചവട സ്ഥാപനങ്ങളെല്ലാം ഇനി ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടി വരും. കാരണം ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റ് ആന്‍റ് സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ).

ഭക്ഷണം കടലാസില്‍ സൂക്ഷിക്കുകയോ, പാക്ക് ചെയ്യുകയോ, പൊതിഞ്ഞുനല്‍കുകയോ, വിളമ്പുകയോ ഒന്നും ചെയ്യരുതെന്നാണ് എഫ്എസ്എസ്എഐ നിര്‍ദേശിച്ചിരിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ക്കും മറ്റും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്. 

ആരോഗ്യത്തിന് പലവിധ പ്രശ്നങ്ങളുണ്ടാക്കാമെന്നതിലാണ് ഇത്തരത്തിലൊരു നിര്‍ദേശം എഫ്എസ്എസ്എഐ നല്‍കുന്നത്. പ്രത്യേകിച്ച് പ്രിന്‍റ് ചെയ്ത കടലാസ് ആണ് ഇവര്‍ ഉദ്ദേശിക്കുന്നത്. അതും ന്യൂസ് പേപ്പറാണെങ്കില്‍ തീര്‍ത്തും ഈ ശീലം ഒഴിവാക്കേണ്ടാണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഏറെ കാലമായി ആരോഗ്യവിദഗ്ധര്‍ പറയുന്നൊരു കാര്യം തന്നെയാണ്. ഭക്ഷ്യശുചിത്വം ഉറപ്പുവരുത്തണമെങ്കില്‍ ഈ പതിവ് ഇല്ലാതാകണമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

പ്രിന്‍റ് ചെയ്ത കടലാസില്‍ ലെഡ് പോലുള്ള തീവ്രമായ കെമിക്കലുകള്‍ അടങ്ങിയിരിക്കാം. ഇത് ഭക്ഷ്യവിഷബാധയ്ക്ക് അടക്കം കാരണമാകാം. അതുപോലെ പതിവായി ഇങ്ങനെ പ്രിന്‍റഡ് കടലാസില്‍ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് ക്രമേണ ആരോഗ്യത്തിന് മേല്‍ ഭീഷണികളുയര്‍ത്താം. 

'കടലാസില്‍ ഭക്ഷണം നല്‍കുന്നത് ബാക്ടീരിയ, ഫംഗസ്, വൈറസ് അടക്കമുള്ള പല രോഗകാരികളും എളുപ്പത്തില്‍ ശരീരത്തിലെത്തുന്നതിനും ഭക്ഷ്യവിഷബാധ അടക്കം ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങള്‍ പരക്കുന്നതിനുമെല്ലാം കാരണമാകും. അതിനാലാണ് ഇവ ഉപേക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്നത്...'- എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു. 

Also Read:- ഇന്ത്യയില്‍ ഏതെല്ലാം സംസ്ഥാനങ്ങളിലുള്ള സ്ത്രീകള്‍ക്കാണ് ആയുസ് കൂടുതല്‍ എന്നറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo