ടോയ്‌ലറ്റ് പേപ്പര്‍ പതിവായി ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ
മിക്ക ഓഫീസുകളിലും ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ അവ എത്രത്തോളം സുരക്ഷിമാണ്? ടോയ്‌ലറ്റ് പേപ്പറിന്റെ ഉപയോഗം മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഡോക്ടർമാർ പറയുന്നു.

ടോയ്‌ലറ്റ് പേപ്പര്‍ പതിവായി ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ
മിക്ക ഓഫീസുകളിലും ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ അവ എത്രത്തോളം സുരക്ഷിമാണ്? ടോയ്‌ലറ്റ് പേപ്പറിന്റെ ഉപയോഗം മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഡോക്ടർമാർ പറയുന്നു.
ടോയ്‌ലറ്റ് പേപ്പറിന്റെ ഗുണനിലവാരവും ഘടനയും മൂത്രാശയ ആരോഗ്യത്തെ സ്വാധീനിക്കും.
ടോയ്‌ലറ്റ് പേപ്പറിന്റെ ഗുണനിലവാരവും ഘടനയും മൂത്രാശയ ആരോഗ്യത്തെ സ്വാധീനിക്കും. പ്രത്യേകിച്ച് സ്ത്രീകളിൽ. അതിൽ അടങ്ങിയിട്ടുള്ള രാസ വസ്തുക്കൾ, ബ്ലീച്ചിംഗ് ഏജന്റുകൾ അല്ലെങ്കിൽ അധിക സുഗന്ധദ്രവ്യങ്ങൾ എന്നിവ മൂത്രാശയ ആരോഗ്യത്തം ബാധിക്കാം. ഈ വസ്തുക്കൾ മൂത്രാശയ ദ്വാരത്തിന് ചുറ്റുമുള്ള സെൻസിറ്റീവ് ചർമ്മത്തെ പ്രകോപിപ്പിക്കുകയും സ്വാഭാവിക സംരക്ഷണ തടസ്സത്തെ തടസ്സപ്പെടുത്തുകയും ഇ.കോളി പോലുള്ള ബാക്ടീരിയകൾ മൂത്രനാളിയിൽ പ്രവേശിക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.
മൂത്രനാളിയിലെ അണുബാധകൾ സാധാരണയായി മോശം ശുചിത്വം, നിർജ്ജലീകരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു
മൂത്രനാളിയിലെ അണുബാധകൾ സാധാരണയായി മോശം ശുചിത്വം, നിർജ്ജലീകരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി മുംബൈയിലെ ഹിരാനന്ദാനി ഹോസ്പിറ്റലിലെ യൂറോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. പ്രകാശ് ചന്ദ്ര ഷെട്ടി പറയുന്നു.
പരുക്കൻ, നേർത്ത, അല്ലെങ്കിൽ എളുപ്പത്തിൽ കീറാവുന്ന ടോയ്‌ലറ്റ് പേപ്പർ തുടച്ചതിനു ശേഷം സൂക്ഷ്മ പേപ്പറിന്റെ കണികകൾ അവശേഷിപ്പിച്ചേക്കാം.
പരുക്കൻ, നേർത്ത, അല്ലെങ്കിൽ എളുപ്പത്തിൽ കീറാവുന്ന ടോയ്‌ലറ്റ് പേപ്പർ തുടച്ചതിനു ശേഷം സൂക്ഷ്മ പേപ്പറിന്റെ കണികകൾ അവശേഷിപ്പിച്ചേക്കാം. ഈ അവശിഷ്ടങ്ങൾ ഈർപ്പവും ബാക്ടീരിയയും നിലനിർത്തിയേക്കാം. ഇത് അണുബാധയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
സെൻസിറ്റീവ് ചർമ്മം, പ്രമേഹം, പ്രതിരോധശേഷി കുറഞ്ഞവർ
സെൻസിറ്റീവ് ചർമ്മം, പ്രമേഹം, ആർത്തവവിരാമത്തിനു ശേഷമുള്ള ഹോർമോൺ മാറ്റങ്ങൾ, അല്ലെങ്കിൽ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ അപകട സാധ്യത കൂട്ടുന്നതായി ഡോ. പ്രകാശ് ചന്ദ്ര ഷെട്ടി പറഞ്ഞു.
നിറമുള്ളതോ സുഗന്ധമുള്ളതോ ആയ ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കരുത്
നിറമുള്ളതോ സുഗന്ധമുള്ളതോ ആയ ടോയ്‌ലറ്റ് പേപ്പർ വൾവോവജിനൽ ഭാഗത്തിന്റെ സ്വാഭാവിക പിഎച്ച് ബാലൻസ് മാറ്റിയേക്കാം, ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.
യുടിഐ പ്രതിരോധിക്കുന്നതിൽ മരുന്നുകൾ കഴിക്കുന്നത് മാത്രമല്ല, ശുചിത്വവും പ്രധാന പങ്കാണ് വഹിക്കുന്നത്.
മൃദുവായ, മണമില്ലാത്ത, ഡൈ-ഫ്രീ ടോയ്‌ലറ്റ് പേപ്പർ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ദൈനംദിന ജീവിതത്തിലെ ചെറിയ മാറ്റങ്ങൾ അസ്വസ്ഥത തടയുന്നതിലും അണുബാധ സാധ്യത കുറയ്ക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. യുടിഐ പ്രതിരോധിക്കുന്നതിൽ മരുന്നുകൾ കഴിക്കുന്നത് മാത്രമല്ല, ശുചിത്വവും പ്രധാന പങ്കാണ് വഹിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

