മുടി സംരക്ഷണം വല്ലാതെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കരുത്തുള്ള മുടിക്ക് നല്ല പരിചരണം ആവശ്യമാണ്. ഇടതൂർന്ന കരുത്തുറ്റ മുടി കിട്ടാൻ പലതരത്തിലുള്ള എണ്ണകളും മരുന്നുകളും ഉപയോ​ഗിച്ച് കാണും. കരുത്തുറ്റ മുടിയ്ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ഒന്നാന്തരം ഹെയർ പാക്ക് പരിചയപെടാം...

വേണ്ട ചേരുവകൾ...

പഴം               1 എണ്ണം
തേൻ            2 സ്പൂൺ
തൈര്          2 ടീസ്പൂൺ  

തയാറാക്കുന്ന വിധം...

ഒരു ബൗളിലേക്ക് പഴം ഉടച്ചിടുക. അതിലേക്ക് തേനും തൈരും ചേർക്കുക. പേസ്റ്റ് രൂപത്തിലാകുന്നത് വരെ ഈ മിശ്രിതം നന്നായി യോജിപ്പിക്കുക.

മുടിയുടെ മുകൾ മുതൽ താഴെ വരെ മിശ്രിതം പുരട്ടുക. 20 – 30 മിനിട്ട് മിശ്രിതം പുരട്ടിയതിനുശേഷം കാത്തിരിക്കുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.