കഴുത്തിൽ മസാജ് ചെയ്യുന്നത് സ്ട്രോക്ക് സാധ്യത കൂട്ടുമെന്ന് അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി എമർജൻസി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ. ഡാനിഷ് സലീം പറഞ്ഞു.
ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റതിനെത്തുടർന്ന് തായ് ഗായിക ചയാദ പ്രാവോ ഹോം മരണപ്പെട്ടു. വടക്കുകിഴക്കൻ ഉഡോൺ താനി നഗരത്തിലെ ഒരു ആശുപത്രിയിൽ വച്ചാണ് 20 കാരിയായ ചായദ മരിച്ചത്. തോളിലെ വേദന അകറ്റുന്നതിന് വേണ്ടിയിട്ടായിരുന്നു ചയാദ മസാജ് ചെയ്തതു. നെക്ക് ട്വിസ്റ്റിംഗ് ചെയ്തശേഷം ആരോഗ്യ വഷളാവുകയായിരുന്നുവെന്ന് നേഷൻ ടിവി റിപ്പോർട്ട് ചെയ്തു.
കഴുത്തിൽ മസാജ് ചെയ്യുന്നത് പക്ഷാഘാത സാധ്യത കൂട്ടുമോ? ഡോ. ഡാനിഷ് സലീം പറയുന്നു
' കഴുത്തിൽ മസാജ് ചെയ്ത ശേഷം സ്ട്രോക്ക് വരുന്ന കേസുകൾ ഇന്ന് കൂടിവരുന്നതായി കേൾക്കുന്നു. അടുത്തിടെയാണ് കർണാടകയിലൊരു ബാർബർ നെക്ക് ട്വിസ്റ്റ് ചെയുന്ന സമയത്ത് carotid artery ന് തകരാർ സംഭവിച്ചു. ബ്രെയിനിലോട്ട് ബന്ധിപ്പിക്കുന്ന ധമനിയാണ് carotid artery. അതിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ച് കഴിഞ്ഞാൽ
വ്യക്തി സ്ട്രോക്കിലേക്ക് പോകാം. കാരണം കഴുത്തിൽ അധികം മാംസമില്ലാത്തത് കൊണ്ട് തന്നെ കഴുത്തിൽ മസാജ് കൊടുക്കുമ്പോൾ രക്തയോട്ടത്തിൽ തടസം ഉണ്ടാകാം. തുടർന്ന് തലച്ചോറിലേക്ക് പോകുന്ന രക്തം അവസാനിക്കുകയും അങ്ങനെ സ്ട്രോക്ക് ഉണ്ടാവുകയും ചെയ്യാം. അതിനാൽ പരിചയമില്ലാത്ത ആളുകളെ കൊണ്ട് കഴുത്ത് മാത്രമല്ല ശരീരം മസാജ് ചെയ്യുന്നത് കൂടുതൽ പ്രശ്നമുണ്ടാക്കാം. പരിചയം ഉള്ളവരെ കൊണ്ട് മാത്രം മസാജ് ചെയ്പ്പിക്കുകയാണ് വേണ്ടത്. മാംസം കുറവുള്ള ഭാഗമാണ് കഴുത്ത്. മസാജ് ചെയ്യുമ്പോൾ തൽക്കാലത്തേയ്ക്ക് വേദന കുറയുമായിരിക്കും. എന്നാൽ, കഴുത്തിൽ ശക്തിയോടെ മസാജ് ചെയ്യുന്നത് സ്ട്രോക്ക്, മാത്രമല്ല മരണത്തിന് പോലും ഇടയാക്കാം...' - ഡോ. ഡാനിഷ് സലീം പറഞ്ഞു.

