ഇന്ന് മൊബൈല്‍ഫോണിന്‍റെ ഉപയോഗം വളരെയധികം കൂടുതലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് നമ്മള്‍ പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ മൊബൈല്‍ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട പരുക്കുകള്‍ വര്‍ധിക്കുന്നതായാണ് പുതിയ പഠനം പറയുന്നത്.

കഴുത്തിനും തലയ്ക്കും പരിക്ക് പറ്റിയെത്തുന്ന പല കേസുകളും ഫോണുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണെന്നാണ്  റീകണ്‍സ്ട്രക്‌ഷന്‍ സര്‍ജന്‍ ആയ ഡോക്ടര്‍ ബോറിസ് പാശ്കോവര്‍ പറയുന്നത്. 1998 മുതല്‍ ഡിസംബര്‍  2017 വരെ റിപ്പോര്‍ട്ട്‌ ചെയ്ത ഇത്തരം കേസുകളുടെ എണ്ണം  2,501 ആണ് എന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്റെ കണക്ക് പ്രകാരം പറയുന്നത്. 2007ഓടെ സെല്‍ ഫോണുമായി ബന്ധപ്പെട്ട പരുക്കുകളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി.

മൂക്ക്, കണ്ണ്, കണ്‍പോള എന്നിവിടങ്ങളില്‍ പരിക്ക് സംഭവിച്ചു എത്തുന്ന കേസുകള്‍ വര്‍ധിക്കുന്നതിന്‍റെ പ്രധാന കാരണം മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം മൂലമാണ് എന്നും പഠനം പറയുന്നു.  അശ്രദ്ധമായി നടന്നു കൊണ്ട് ഫോമ്‍ ഉപയോഗിക്കുക , പ്രത്യേകിച്ച് മെസ്സേജ് അയക്കുക, ഫോണില്‍ മാത്രം സംസാരിച്ചു കൊണ്ട് നടക്കുക തുടങ്ങിയ ചെയ്യുമ്പോഴാണ് അപകടം കൂടുതലായി സംഭവിക്കുന്നത്. 

13-29 ഇടയില്‍ പ്രായമുളള ഏകദേശം 25011 പേര്‍ക്ക് തല, കഴുത്ത് എന്നിവയില്‍ പരിക്ക് പറ്റിയതായി പഠനം പറയുന്നു. 12 ശതമാനം പേര്‍ക്കും കഴുത്തിലാണ് പരിക്ക് പറ്റുന്നത് എന്നും പഠനം പറയുന്നു.