വെറും വയറ്റിൽ ഒരു ​ഗ്ലാസ് ജീരക വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കൊഴുപ്പിനെ നീക്കം ചെയ്ത് കുടവയർ ഇല്ലാതാക്കാൻ ഏറ്റവും നല്ലതാണ് ജീരക വെള്ളം. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല മരുന്നാണ് ജീരക വെള്ളം. ജീരക വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതാകും കൂടുതൽ നല്ലത്. 

ജീരകത്തിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും കൊഴുപ്പിനെ ഉരുക്കി കളഞ്ഞ് ശരീരത്തിലെ വിഷം പുറത്ത് കളയാനും സഹായിക്കുന്നു. ശരീരത്തിന്റെ ദഹന വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നുണ്ട് അസിഡിറ്റി, ഗ്യാസ് , എന്നീ പ്രശ്‌നങ്ങളിൽ നിന്നും രക്ഷനേടാനും ഇത് സഹായിക്കുന്നു. 

കലോറികളെ വേഗത്തിൽ കുറയ്ക്കൻ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ കുറച്ച് ഹൃദയാഘാതത്തിൽ നിന്നും ഹൃദ്രോഗത്തിൽ നിന്നും രക്ഷ നേടാൻ ഇത് സഹായിക്കുന്നു. ഓർമശക്തിയും പ്രതിരോധശക്തിയും വർദ്ധിപ്പിക്കാൻ ഇത് വളരെ ഉത്തമം ആണ്. വിട്ടുമാറാത്ത ചുമ, കഫക്കെട്ട് എന്നിവയ്ക്കും ജീരകം നല്ലതാണ്. ചുമയുള്ളപ്പോള്‍ ജീരകം കഴിച്ചാല്‍ കഫക്കെട്ട് വരാതിരിക്കാൻ ഇത് സഹായിക്കും.