Asianet News MalayalamAsianet News Malayalam

ചെമ്പരത്തി ചായ കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ

ചെമ്പരത്തി ചായയുടെ ഏറ്റവും ശ്രദ്ധേയവും അറിയപ്പെടുന്നതുമായ ഒരു ഗുണം രക്തസമ്മർദ്ദം കുറയ്ക്കും എന്നതാണ്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും അത് ദുർബലമാക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
 

health benefits of  drinking hibiscus tea
Author
First Published Jan 27, 2023, 9:08 PM IST

ധാരാളം പോഷക​​ഗുണങ്ങളുള്ള ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തുകൊണ്ടാണ് ഈ ഔഷധ ചായ തയ്യാറാക്കേണ്ടത്. ചെമ്പരത്തി ചായയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ഗുണങ്ങൾ നൽകുന്നു. പ്രത്യേകിച്ച്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ബാക്ടീരിയകളുടെയും കാൻസർ കോശങ്ങളുടെയും വളർച്ച കുറയ്ക്കുകയും ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും.

പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് രോഗസാധ്യതകളെ ഒരു പരിധിവരെ അകറ്റി നിർത്താൻ സഹായിക്കും. ചെമ്പരത്തി ചായയുടെ ഏറ്റവും ശ്രദ്ധേയവും അറിയപ്പെടുന്നതുമായ ഒരു ഗുണം രക്തസമ്മർദ്ദം കുറയ്ക്കും എന്നതാണ്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും അത് ദുർബലമാക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് പുറമേ ചെമ്പരത്തി ചായ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. ഇത് ഹൃദ്രോഗത്തിനുള്ള മറ്റൊരു അപകട ഘടകമാണ്. 2009-ലെ ഒരു പഠനത്തിൽ പ്രമേഹമുള്ള 60 പേർക്ക് ചെമ്പരത്തി ചായയും കട്ടൻ ചായയും നൽകി. ഒരു മാസത്തിനുശേഷം, ചെമ്പരത്തി ചായ കുടിച്ചവരിൽ എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുകയും മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ (മോശം) കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ (10) എന്നിവയുടെ അളവ് കുറയുകയും ചെയ്തു.

മെറ്റബോളിക് സിൻഡ്രോം ഉള്ളവരിൽ മറ്റൊരു പഴയ പഠനം കാണിക്കുന്നത് പ്രതിദിനം 100 മില്ലിഗ്രാം ചെമ്പരത്തി സത്ത് കഴിക്കുന്നത് മൊത്തം കൊളസ്ട്രോൾ കുറയുകയും നല്ല കൊളസ്ട്രോൾ വർദ്ധിക്കുകയും ചെയ്തതായി കണ്ടെത്തി. 

കരൾ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ചെമ്പരത്തി ചായ. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ലിവർ സ്റ്റീറ്റോസിസ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കാൻ കഴിയും. 

ചെമ്പരത്തി ചായയിൽ പോളിഫെനോളുകളുടെ അളവ് ഉയർന്നതാണ്. അവയ്ക്ക് ശക്തമായ കാൻസർ വിരുദ്ധ സ്വഭാവമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തം, വായ, മൂത്രനാളി, ആമാശയം തുടങ്ങിയ ഭാഗങ്ങളിൽ കാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാനായി ചെമ്പരത്തി ചായ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

എന്താണ് ചാൾസ് ബോണറ്റ് സിൻഡ്രോം? കാരണങ്ങൾ എന്തൊക്കെ?

 

Follow Us:
Download App:
  • android
  • ios