Asianet News MalayalamAsianet News Malayalam

ആര്യവേപ്പിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു.

Health Benefits of Neem leaves
Author
Trivandrum, First Published Sep 27, 2020, 9:29 PM IST

കേരളത്തിലെ മിക്ക വീടുകളിലും ഉള്ള വൃക്ഷം ആണ് ആര്യവേപ്പ്. അല്ലെങ്കിൽ തീർച്ചയായും നട്ടു പിടിപ്പിക്കേണ്ട വൃക്ഷമാണ് ഇത്. പലർക്കും ആര്യവേപ്പിന്റെ ഗുണങ്ങൾ വേണ്ടത്ര അറിയില്ല. ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ് ഏറെ ഗുണകരം ആണ്. ആര്യവേപ്പിന്റെ ചില ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

ഒന്ന്...

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ശമനമുണ്ടാകും.

രണ്ട്...

തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങളുടെ ചൊറിച്ചിൽ ശമിക്കുവാന്‍ വേപ്പില അരച്ച് പുരട്ടുന്നത് നല്ലതാണ്.

മൂന്ന്...

പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാൽ മുറിവ് വേഗത്തിലുണങ്ങും.

നാല്...

ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു.

അ‍ഞ്ച്...

വെറുംവയറ്റില്‍ ആര്യവേപ്പില ചവച്ചരച്ച് കഴിക്കുന്നത് വയറ്റിലെ വിരകളെ തുരത്താൻ സഹായിക്കുന്നു.ഇതിലെ ബയോകെമിക്കല്‍ ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നത്.

തലമുടികൊഴിച്ചിലും താരനും അകറ്റാന്‍ കറ്റാർവാഴ കൊണ്ടൊരു കിടിലന്‍ പ്രയോഗം...
 

Follow Us:
Download App:
  • android
  • ios