Asianet News MalayalamAsianet News Malayalam

മീനെണ്ണ ​ഗുളിക കഴിച്ചാലുള്ള 7 ​ഗുണങ്ങൾ

മീൻ എണ്ണയിൽ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.മീനെണ്ണ ​ഗുളിക കഴിക്കുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠന​ങ്ങൾ പറയുന്നത്. മീനെണ്ണ ‌കഴിച്ച് കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മീനെണ്ണ ​ഗുളിക കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

health benefits use fish oil capsules
Author
Trivandrum, First Published Apr 23, 2019, 6:50 PM IST

മീന്‍ എണ്ണയെ കുറിച്ച് കേൾക്കാത്തവർ ഉണ്ടാകില്ല. വളരെ ആരോഗ്യകരമായ ഒന്നാണ് മീൻ എണ്ണ.മീൻ എണ്ണയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നും അതായത് സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില്‍ നിന്നുമാണ് മീൻ എണ്ണ എടുക്കുന്നത്. ദിവസവും ഓരോ മീനെണ്ണ ​ഗുളിക കഴിക്കണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. 

മീൻ എണ്ണയിൽ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.മീനെണ്ണ ​ഗുളിക കഴിക്കുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠന​ങ്ങൾ പറയുന്നത്. മീനെണ്ണ ‌കഴിച്ച് കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മീനെണ്ണ ​ഗുളിക കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

ഒന്ന്...

 ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ബുദ്ധിവികാസത്തിന് ഏറ്റവും നല്ലതാണ് മീനെണ്ണ. കുട്ടികൾക്ക് ദിവസവും ഓരോ മീനെണ്ണ ​ഗുളിക നൽകുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

രണ്ട്...

അമിതവണ്ണം മിക്കവരേയും അലട്ടുന്ന പ്രശ്നമാണല്ലോ. ശരീരഭാരം കുറയ്ക്കാനും ഏറ്റവും നല്ല പ്രതിവിധിയാണ് മീനെണ്ണ ​ഗുളിക. ശരീരഭാരം കൂടി കഴിഞ്ഞാൽ നിരവധി അസുഖങ്ങളാകും പിടിപെടുക. മീനെണ്ണ ​ഗുളിക കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീര ഘടന മെച്ചപ്പെടുത്തുന്നതിലൂടെ പല അസുഖങ്ങളില്‍ നിന്നും മുക്തി നേടാം.

health benefits use fish oil capsules

മൂന്ന്...

ബുദ്ധിവർച്ചയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. ചില മാനസിക പ്രശ്‌നങ്ങള്‍ ഉളളവര്‍ക്ക് ഒമേഗ ഫാറ്റ് കുറവായിരിക്കും. മീന്‍ എണ്ണ കഴിക്കുന്നതിലൂടെ ഇതിന് ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം.

നാല്...

കാഴ്ച ശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മീനെണ്ണ ​ഗുളിക.ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാര്‍ദ്ധക്യത്തിലെ കാഴ്ചയെ മെച്ചപ്പെടുത്തുന്നു. പ്രായമായവർ നിർബന്ധമായും ദിവസവും മീനെണ്ണ കഴിക്കേണ്ടത് അത്യാവശ്യമാണ്.

അഞ്ച്...

മീനെണ്ണ ​ഗുളിക കഴിച്ചാൽ ക്യാൻസർ വരാതെ നോക്കാം. സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍ തുടങ്ങിയ പല തരത്തിലുളള ക്യാന്‍സറിനെ തടയുന്നതിന് ഫിഷ് ഓയില്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നത്.

ആറ്...

രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഏറ്റവും നല്ലതാണ് മീനെണ്ണ. ജലദോഷം, ചുമ, എന്നീ രോഗങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഇതു കൂടാതെ പനി, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.

ഏഴ്...

ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് മീനെണ്ണ. മീനെണ്ണ സ്ഥിരമായി ഉപയോ​ഗിച്ചാൽ ചര്‍മ്മ രോഗത്തില്‍ നിന്നും മുക്തി നേടുകയും കൂടാതെ ചര്‍മ്മത്തെ മിനുസമുളളതുമാക്കുന്നു.
 

Follow Us:
Download App:
  • android
  • ios