Asianet News MalayalamAsianet News Malayalam

ആരോഗ്യകരമായ ഉറക്കശീലം ഹൃദ്രോഗ സാധ്യത കുറയ്ക്കും: പഠനം

 നല്ല ഉറക്കം കിട്ടുന്നവർക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത 42 ശതമാനം കുറവാണെന്നും ​ഗവേഷകർ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

Healthy sleep habits reduce risk of heart disease study
Author
Trivandrum, First Published Nov 27, 2020, 10:23 PM IST

ആരോഗ്യകരമായ ഉറക്കശീലം ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. നല്ല ഉറക്കം കിട്ടുന്നവർക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത 42 ശതമാനം കുറവാണെന്നും ​ഗവേഷകർ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ആരോഗ്യകരമായ ഉറക്കശീലം വളര്‍ത്തിയെടുക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹൃദയസ്തംഭനം 26 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നു. മാത്രമല്ല ഉറക്ക പ്രശ്നങ്ങൾ ഹൃദയസ്തംഭനത്തിന്റെ വളർച്ചയിൽ ഒരു പ്രധാന പങ്കുവഹിച്ചേക്കാമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പഠനത്തിൽ ആരോഗ്യകരമായ ഉറക്ക രീതികളും ഹൃദയസ്തംഭനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരിശോധിച്ചു. 37 നും 73 നും ഇടയിൽ പ്രായമുള്ള 408,802 യുകെ ബയോബാങ്ക് പങ്കാളികളുടെ ഡാറ്റയും ഉൾപ്പെടുത്തി. 2019 ഏപ്രിൽ 1 വരെ ഹൃദയസ്തംഭനമുണ്ടായ ചില കേസുകളെ കുറിച്ചും നിരീക്ഷണം നടത്തി.

പഠനത്തിന്റെ ഭാ​ഗമായി ഉറക്കത്തിന്റെ ദൈർഘ്യം, ഉറക്കമില്ലായ്മ പ്രശ്നം നേരിടുന്നവർ, കൂർക്കംവലി ഉള്ളവർ, പകലുറക്കം ഉള്ളവർ ഇങ്ങനെ നാല് വിഭാ​ഗമായി ആളുകളെ നിരീക്ഷിച്ചുവെന്ന് തുലെയ്ൻ സർവകലാശാലയിലെ ഒബിസിറ്റി റിസാർച്ച് സെന്ററിലെ ​ഗവേഷകൻ ലു ക്വി പറഞ്ഞു.

ഹൃദയസ്തംഭനം തടയാൻ സഹായിക്കുന്നതിന് മൊത്തത്തിലുള്ള ഉറക്ക രീതികൾ മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഞങ്ങളുടെ കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നുവെന്ന് ലു ക്വി പറയുന്നു. എട്ട് മണിക്കൂർ ഉറങ്ങുന്നവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്നും അദ്ദേഹം പറയുന്നു.

നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

 

 

 

 

 

Follow Us:
Download App:
  • android
  • ios