വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ ബോഡി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന കൊഴുപ്പ് അപകടകരമാണ്. ഒരു വ്യക്തിക്ക് അടിവയറിന് ചുറ്റും കൂടുതൽ കൊഴുപ്പ് ഉണ്ടെങ്കിലും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത, ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിൻഡ്രോം, കരൾ രോഗം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. 

ഇന്ന് ആളുകൾക്കിടയിൽ കണ്ട് വരുന്ന ഒന്നാണ് വയറിലെ കൊഴുപ്പ്. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കാനായി വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്തിട്ട് കാര്യമില്ല. ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. വയറിലെ കൊഴുപ്പ് കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം സഹായിക്കുന്ന ഒരു സ്മൂത്തിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

വേണ്ട ചേരുവകൾ... 

മുന്തിരിപ്പഴം 1 കപ്പ്‌
തക്കാളി 1എണ്ണം(ചെറുതായി അരിഞ്ഞത്)
ഇഞ്ചി 1 കഷ്ണം
കുരുമുളക് ¼ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം യോജിപ്പിച്ച് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഐസിട്ടോ അല്ലാതെയോ കഴിക്കാവുന്നതാണ്. അസിഡിറ്റി അല്ലെങ്കിൽ ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഈ സ്മൂത്തി കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് അസ്വസ്ഥതയുണ്ടാക്കും.

ഫാറ്റി ലിവർ രോ​ഗസാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ജീവിതശൈലി ശീലങ്ങൾ

Kerala Piravi | കേരളം @67 |Asianet News Live | Malayalam News Live |Latest News Updates #Asianetnews