Asianet News MalayalamAsianet News Malayalam

ജിമ്മില്‍ പോകാതെയും വണ്ണം കുറയ്ക്കാം!; മസിലും വയ്ക്കും- ഇതാ മാര്‍ഗങ്ങള്‍

വണ്ണം കുറയ്ക്കാൻ ഇങ്ങനെ ജിമ്മിലെ വര്‍ക്കൗട്ട് തന്നെ വേണമെന്നില്ല. പിന്നെങ്ങനെയാണ് വണ്ണം കുറയ്ക്കാൻ സാധിക്കുകയെന്നല്ലേ? ഇതിനുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

healthy ways for weight loss other than workout in gym hyp
Author
First Published Sep 29, 2023, 10:01 AM IST

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാറുണ്ട്. മിക്കവരും ജിമ്മില്‍ പോയാണ് ഇതിനായി വര്‍ക്കൗട്ട് ചെയ്യാറ്. എന്നാല്‍ വണ്ണം കുറയ്ക്കാൻ ഇങ്ങനെ ജിമ്മിലെ വര്‍ക്കൗട്ട് തന്നെ വേണമെന്നില്ല. പിന്നെങ്ങനെയാണ് വണ്ണം കുറയ്ക്കാൻ സാധിക്കുകയെന്നല്ലേ? ഇതിനുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വര്‍ക്കൗട്ടിന് പകരമായി നമുക്ക് കണക്കാക്കാവുന്നതാണ് നൃത്തം. ഏത് രീതിയിലുള്ള നൃത്ത പരിശീലനവും ആകാമിത്. വണ്ണം കുറയ്ക്കാനും ഒപ്പം ശരീരഭംഗി കൂട്ടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം നൃത്തം ചെയ്യുന്നത് സഹായിക്കും. പക്ഷേ അമിതവണ്ണമുള്ളവരാണെങ്കില്‍ നൃത്തത്തിലൂടെ വളരെ പെട്ടെന്ന് ഒരുപാട് ഭാരം കുറയ്ക്കാമെന്ന് ചിന്തിക്കരുത്. അത് സാധ്യമല്ല.

രണ്ട്...

നടത്തം, ഓട്ടം, ജോഗിംഗ് എന്നിങ്ങനെയുള്ള വ്യായാമമുറകളും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതാണ്. വേഗതയിലുള്ള നടത്തമാണ് വണ്ണം കുറയ്ക്കുന്നതിന് സഹായിക്കൂ. ഇതും അമിതവണ്ണമുള്ളവരെ സംബന്ധിച്ച് ഞെട്ടിക്കുന്ന ഫലം ചുരുങ്ങിയ സമയത്തിനകം കിട്ടുക സാധ്യമല്ല, കെട്ടോ.

മൂന്ന്...

വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വ്യായാമമുറകളും ഇതിനായി പരിശീലിക്കാം. സ്ട്രെങ്ത് ട്രെയിനിംഗ്, ബോഡി വെയിറ്റ് വ്യായാമങ്ങളാണ് ഇത്തരത്തില്‍ ചെയ്യാവുന്നത്. 

നാല്...

പലര്‍ക്കുമുള്ളൊരു സംശയമാണ്, യോഗ ചെയ്താല്‍ വണ്ണം കുറയുമോ എന്നത്. വണ്ണം കുറയ്ക്കാൻ ജിമ്മില്‍ തന്നെ പോകണം എന്ന വാദവും എപ്പോഴും കേള്‍ക്കാറുള്ളതാണ്. പക്ഷേ യോഗയും വണ്ണം കുറയ്ക്കാൻ അല്‍പസ്വല്‍പമൊക്കെ സഹായിക്കും. യോഗയും പൈലേറ്റ്സ് വര്‍ക്കൗട്ടുമെല്ലാം ഇങ്ങനെ ചെയ്യാവുന്നതാണ്. പക്ഷേ ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ശരീരഭാരം കുറയ്ക്കാമെന്ന് ചിന്തിച്ചാല്‍ തെറ്റി. യോഗയ്ക്കുള്ള മറ്റൊരു ഗുണം ഇത് മനസിന് കുറെക്കൂടി സന്തോഷം നല്‍കുന്നതാണ് എന്നതാണ്. 

അഞ്ച്...

കായികാധ്വാനങ്ങള്‍ അല്ലെങ്കില്‍ വര്‍ക്കൗട്ടിന് പുറമെ ഡയറ്റിലും ശ്രദ്ധ നല്‍കേണ്ടതുണ്ട്. വണ്ണം കുറയ്ക്കാൻ ആണെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന കലോറി എത്രയോ അതിലധികം നിങ്ങള്‍ എരിച്ചുകളയുകയാണ് വേണ്ടത്. വണ്ണം കൂട്ടുന്നതിനാണെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന കലോറിയില്‍ നിന്ന് കുറവേ എരിച്ചുകളയേണ്ടതുള്ളൂ. 

Also Read:- മുഖക്കുരു മാറാൻ ഇത് വീട്ടില്‍ തയ്യാറാക്കി കഴിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios