Asianet News MalayalamAsianet News Malayalam

ജാഗ്രത...! അമിതമായി മദ്യപിക്കുന്നവർക്ക് മുന്നറിയിപ്പുമായി ​ഗവേഷകർ

ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ' കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ചെറുപ്പക്കാർക്കിടയിലെ സ്ട്രോക്കിന്റെ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുതിർന്നവരിൽ സ്ട്രോക്ക് മരണത്തിനും ഗുരുതരമായ വൈകല്യത്തിനും കാരണമാകുന്നു...' - ദക്ഷിണ കൊറിയയിലെ സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകൻ യൂ-ക്യൂൻ ചോയി പറഞ്ഞു.
 

heavy drinking increases risk of stroke in adults study finds
Author
First Published Nov 5, 2022, 10:49 AM IST

അമിത മദ്യപാനം മുതിർന്നവരിൽ ഉയർന്ന സ്‌ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. 20-നും 30-നും ഇടയിൽ മിതമായ അളവിൽ മദ്യം കഴിക്കുന്ന ആളുകൾക്ക് മദ്യം കഴിക്കാത്തവരേക്കാൾ ചെറുപ്പത്തിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

' കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ചെറുപ്പക്കാർക്കിടയിലെ സ്ട്രോക്കിന്റെ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുതിർന്നവരിൽ സ്ട്രോക്ക് മരണത്തിനും ഗുരുതരമായ വൈകല്യത്തിനും കാരണമാകുന്നു...' - ദക്ഷിണ കൊറിയയിലെ സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകൻ യൂ-ക്യൂൻ ചോയി പറഞ്ഞു.

'മദ്യപാനം കുറയ്ക്കുന്നതിലൂടെ യുവാക്കളിലെ സ്ട്രോക്ക് തടയാൻ കഴിയുമെങ്കിൽ അത് വ്യക്തികളുടെ ആരോഗ്യത്തിലും സമൂഹത്തിലും കാര്യമായ സ്വാധീനം ചെലുത്തും...'- യൂ-ക്യൂൻ കൂട്ടിച്ചേർത്തു. ആഴ്ചയിൽ 105 ഗ്രാമോ അതിൽ കൂടുതലോ കുടിക്കുന്നവരെ മിതമോ അമിതമോ ആയ മദ്യപാനികളായി കണക്കാക്കുന്നു. ഇത് പ്രതിദിനം 15 ഔൺസിന് തുല്യമാണ്. 

1.5 ദശലക്ഷത്തിലധികം ആളുകളിൽ പഠനം നടത്തുകയായിരുന്നു. രണ്ടോ അതിലധികമോ വർഷം മിതമായ മദ്യപാനികളായിരുന്ന ആളുകൾക്ക് മദ്യം കഴിക്കാത്ത ആളുകളെ അപേക്ഷിച്ച് സ്ട്രോക്ക് വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് യൂ-ക്യൂൻ പറഞ്ഞു. രണ്ട് വർഷം മിതമായോ അമിതമായോ മദ്യം കഴിച്ചവരിൽ 19 ശതമാനം അപകടസാധ്യത വർധിച്ചതായി പഠനത്തിൽ പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദം, പുകവലി, ബോഡി മാസ് ഇൻഡക്സ് എന്നിവ പോലുള്ള സ്ട്രോക്കിന്റെ അപകടസാധ്യതയെ ബാധിക്കുന്ന മറ്റ് ഘടകങ്ങളെ കുറിച്ചും ​ഗവേഷകർ പരിശോധിച്ചു. പ്രധാനമായും ഹെമറാജിക് സ്ട്രോക്ക് അല്ലെങ്കിൽ തലച്ചോറിലെ രക്തസ്രാവം മൂലമുണ്ടാകുന്ന സ്ട്രോക്കിന് അപകടസാധ്യത കൂടുതലാണ്. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായകമാണെന്ന് യൂ-ക്യൂൻ പറഞ്ഞു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് പിന്നിലെ ആറ് കാരണങ്ങൾ

 

Follow Us:
Download App:
  • android
  • ios