Asianet News MalayalamAsianet News Malayalam

Health Tips : മുടി സമൃദ്ധമായി വളരാൻ പതിവായി ശ്രദ്ധിക്കേണ്ട ശീലങ്ങള്‍...

പല കാര്യങ്ങളും മുടിയുടെ ആരോഗ്യത്തില്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മുടി സമൃദ്ധമായി വളരുന്നതിനായി നിത്യവും നാം ശ്രദ്ധിക്കേണ്ട, നമ്മുടെ തന്നെ ചില ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

here are some of our habits that should improve for better hair growth hyp
Author
First Published Oct 24, 2023, 8:42 AM IST

മുടി വളരുന്നില്ല, അല്ലെങ്കില്‍ മുടി കൊഴിയുന്നു എന്നത് ഏവരും പരാതിപ്പെടാറുള്ളൊരു കാര്യമാണ്. എന്നാല്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടി വളര്‍ച്ച കൂട്ടുന്നതിനുമായി പല കാര്യങ്ങളും നമുക്ക് വീട്ടില്‍ തന്നെ ചെയ്തുനോക്കാൻ സാധിക്കും. പ്രത്യേകിച്ചും ജീവിതരീതികളില്‍ വരുത്തുന്ന മാറ്റങ്ങള്‍.

ഇത്തരത്തില്‍ മുടി സമൃദ്ധമായി വളരുന്നതിനായി നിത്യവും നാം ശ്രദ്ധിക്കേണ്ട, നമ്മുടെ തന്നെ ചില ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മുടി കഴുകുമ്പോള്‍...

മുടി കഴുകുന്ന കാര്യമാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. ഓരോരുത്തരുടെയും മുടിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള ഷാമ്പൂ തെരഞ്ഞെടുക്കണം. ചൂടുവെള്ളത്തില്‍ മുടി നനക്കുന്നത് പാടെ ഒഴിവാക്കണം. ഇളംചൂടുവെള്ളം ഉപയോഗിക്കുന്നത് കുഴപ്പമില്ല. ചൂടുവെള്ളമാകുമ്പോള്‍ മുടിയില്‍ 'നാച്വറലി' ഉള്ള എണ്ണയുടെ അംശം മുഴുവനായി പോകും. ഇത് മുടിക്ക് നല്ലതല്ല. ഷാമ്പൂ തേക്കുമ്പോള്‍ തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിച്ച് അഴുക്കിളക്കി കളയണം.

ഷാമ്പൂ തേച്ചതിന് ശേഷം നിര്‍ബന്ധമായും കണ്ടീഷ്ണര്‍ തേക്കണം. മുടി ഡ്രൈ ആകാതിരിക്കാനും അതുവഴി പൊട്ടിപ്പോകാതിരിക്കാനുമെല്ലാമാണ് കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത്. ഒരു മോയിസ്ചറൈസര്‍ എന്ന പോലെ. കണ്ടീഷ്ണര്‍ ആണെങ്കില്‍ തലയോട്ടിയില്‍ ആകുകയേ അരുത്. മുടിയില്‍ മാത്രം നീളത്തിന് അനുസരിച്ച് തേക്കുക. ഇത് തേച്ച് ഏതാനും മിനുറ്റ് വച്ച ശേഷം വെള്ളം മാത്രമൊഴിച്ച് മുടി കഴുകിയെടുക്കുക. 

മുടി എല്ലാ ദിവസവും നനയ്ക്കുന്നതും മുടിയിലെ 'നാച്വറല്‍' ആയ ജലാംശം കളയുമെന്നതിനാല്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ മുടി നനയ്ക്കുന്നതാണ് നല്ലത്. 

സ്റ്റൈലിംഗ്...

മുടി സ്റ്റൈലിംഗ് ചെയ്യുമ്പോള്‍ അധികം ചൂട് തട്ടിക്കുന്നത് അത്ര നല്ലതല്ല. സ്റ്റൈലിംഗ് ടൂള്‍സ് ഏതും ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം മുടി കൊഴിഞ്ഞുപോകുന്നതിലേക്ക് നയിക്കാം. ചൂടുവച്ച് സ്റ്റൈലിംഗ് ചെയ്യുമ്പോള്‍ എപ്പോഴും ഹീറ്റ് പ്രൊട്ടക്റ്റന്‍റ് സ്പ്രേ ചെയ്യാൻ മറക്കരുത്. 

മുടി വെട്ടുന്നത്...

ശരിയായ മുടി വളര്‍ച്ചയ്ക്ക് മുടി ഇടയ്ക്കിടെ വെട്ടിക്കൊടുക്കണം. 6-8 ആഴ്ചയിലൊരിക്കലെങ്കിലും മുടി വെട്ടണം. ഇത് അറ്റം പിളരുന്നതും മുടി പൊട്ടിപ്പോകുന്നതുമെല്ലാം ഒഴിവാക്കുകയും മുടി വളര്‍ച്ച കൂട്ടുകയും ചെയ്യും. 

ഭക്ഷണം...

മുടിയുടെ ആരോഗ്യത്തിലും ഭക്ഷണത്തിന് പങ്കുണ്ട്. നല്ല ബാലൻസ്ഡ് ആയ പോഷകങ്ങളെല്ലാം ഉറപ്പുവരുത്തുന്ന ഭക്ഷണരീതി ആയിരിക്കണം പിന്തുടരേണ്ടത്. വൈറ്റമിനുകള്‍- ധാതുക്കള്‍ (ബയോട്ടിൻ- വൈറ്റമിൻ ഇ,  ഒമേഗ-3 ഫാറ്റി ആസിഡ്സ് ഒക്കെ പോലെ)  എല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ നല്ലത്. 

സ്ട്രെസ്...

പതിവായി സ്ട്രെസ് അനുഭവിക്കുന്നതും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ തന്നെ സ്ട്രെസ് ഉണ്ടെങ്കില്‍ അത് കൈകാര്യം ചെയ്ത് ശീലിക്കണം. സ്ട്രെസ് വരാം. എന്നാലത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതിന് മുമ്പായി തന്നെ അതിനെ കൈകാര്യം ചെയ്യണം. സ്ട്രെസിന്‍റെ ഉറവിടം മനസിലാക്കി അതില്‍ പരിഹാരമന്വേഷിക്കുന്നതും നല്ല കാര്യം. 

Also Read:- പല്ലില്‍ പോടുണ്ടെങ്കില്‍ അത് കൂടുതല്‍ പ്രശ്നമാകാതിരിക്കാൻ ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios