Asianet News MalayalamAsianet News Malayalam

കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്, യൂറിക് ആസിഡ് കൂടിയതാകാം

കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ്, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ തുടങ്ങിയവാണ് ലക്ഷണങ്ങള്‍. 

High Uric Acid Symptoms and foods to control High Uric Acid Spikes
Author
First Published Mar 13, 2024, 12:08 PM IST

ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്ന ഈ  അവസ്ഥ പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകാം. 

യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ, കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, കൈകാലുകള്‍ക്ക് വേദന, നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കും ഈ വേദന വ്യാപിക്കാം. ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവയും കാണ്ടേക്കാം.  യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം.

യൂറിക് ആസിഡിന്‍റെ കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...

ഒന്ന്...

മല്ലി വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് യൂറിക് ആസിഡിന്‍റെ തോത് കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്... 

ഉലുവ വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നതും യൂറിക് ആസിഡിന്‍റെ തോത് കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്... 

നെല്ലിക്കാ ജ്യൂസാണ് അടുത്തത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്... 

ചെറിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന യൂറിക്‌ ആസിഡ്‌ നിയന്ത്രിക്കാന്‍ ചെറി പഴങ്ങള്‍ കൃത്യമായ ഇടവേളകളിലായി ദിവസവും മിതമായ അളവിൽ കഴിക്കാം. ചെറി ജ്യൂസായും കുടിക്കാം. 

അഞ്ച്... 

ഫാറ്റ് കുറഞ്ഞ യോഗര്‍ട്ടും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.  

ആറ്... 

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങളും യൂറിക് ആസിഡ് ശമിപ്പിക്കാന്‍ സഹായിക്കുന്നു.

ഏഴ്...

ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

എട്ട്... 

പാല്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഇവയും യൂറിക് ആസിഡിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട 10 ഭക്ഷണങ്ങള്‍...

youtubevideo


 

Follow Us:
Download App:
  • android
  • ios