Asianet News MalayalamAsianet News Malayalam

അസിഡിറ്റി അകറ്റാൻ ഇതാ നാല് എളുപ്പ വഴികൾ

ആരോ​ഗ്യകരമായ ദഹനത്തെ സഹായിക്കുന്നതിന് അയമോദകം ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.  അയമോദകത്തിലെ സജീവ ഘടകമായ ബയോകെമിക്കൽ തൈമോൾ, ശക്തമായ ദഹനത്തെ സഹായിക്കുന്നു. 
 

home remedies for acidity-rse-
Author
First Published Oct 18, 2023, 7:22 PM IST

അസിഡിറ്റി പ്രശ്നം അലട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ആസിഡിന്റെ അമിത ഉൽപാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്രന്ഥികളാണ് ഈ ആസിഡ് ഉത്പാദിപ്പിക്കുന്നത്. അസിഡിറ്റി ആമാശയത്തിലെ അൾസർ, ഗ്യാസ്ട്രിക് വീക്കം, നെഞ്ചെരിച്ചിൽ, ഡിസ്പെപ്സിയ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ദഹന പ്രശ്നങ്ങൾ കൃത്യസമയത്ത് തന്നെ ഭേദമാക്കിയില്ലെങ്കിൽ അത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. 

അസിഡിറ്റിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

വയറിലെ അസ്വസ്ഥത
ഓക്കാനം 
വയർ വീർത്തിരിക്കുന്നത്
മലബന്ധം
വിശപ്പ് കുറയുക

അസിഡിറ്റി അകറ്റാൻ ഇതാ ചില പൊടിക്കെെകൾ...

ഒന്ന്...

ആരോ​ഗ്യകരമായ ദഹനത്തെ സഹായിക്കുന്നതിന് അയമോദകം ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.  അയമോദകത്തിലെ സജീവ ഘടകമായ ബയോകെമിക്കൽ തൈമോൾ, ശക്തമായ ദഹനത്തെ സഹായിക്കുന്നു. 

രണ്ട്...

ഭക്ഷണത്തിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. രാത്രി ഒരു കപ്പ് വെള്ളത്തിൽ പെരുംജീരകം കുതിർക്കാൻ ഇട്ട് വയ്ക്കുക. ശേഷം രാവിലെ വെറുംവയറ്റിൽ കുടിക്കുക. ചായയിലും പെരുംജീരകം ചേർക്കാം. അല്പം പഞ്ചസാര ചേർക്കുന്നത് കൂടുതൽ സഹായിക്കുന്നു.

മൂന്ന്...

അസിഡിറ്റിയെ നേരിടാൻ മല്ലിയിലയോ മല്ലിയോ ഉപയോഗിക്കാം. ഉണക്കിയ മല്ലിയില പൊടി പാചകത്തിൽ ചേർക്കുകയും ചെയ്യാം. മല്ലിയില ചേർത്ത ചായ കുടിക്കുന്നത് മറ്റൊരു എളുപ്പവഴിയാണ്. അസിഡിറ്റിയുടെ ഒരു സാധാരണ ലക്ഷണമായ വയറുവേദന കുറയ്ക്കാൻ സഹായിക്കുന്നതിന് മല്ലിയില ഫലപ്രദമാണ്.

നാല്...

ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന മറ്റൊരു പൊടിക്കെെയാണ് ഇഞ്ചി ചായ. ഇതിലെ ഫിനോളിക് സംയുക്തങ്ങൾ വയറുവേദന കുറയ്ക്കുക ചെയ്യുന്നു. ഇഞ്ചി ചായയായി കുടിക്കുകയോ വെള്ളത്തിലോ ചേർത്ത് കഴിക്കാവുന്നതാണ്.

Read more ശ്ര​ദ്ധിക്കൂ, മുരിങ്ങയില കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങളറിയാം

 

Follow Us:
Download App:
  • android
  • ios