വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് പോലെയുള്ള ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈർപ്പമുള്ള പ്രദേശങ്ങളിലെ ബാക്ടീരിയകളെ കുറയ്ക്കാൻ വെളിച്ചെണ്ണ സഹായിക്കുന്നു. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമത്തിന്റെ പുറത്തുണ്ടാകുന്ന ഇരുണ്ട നിറത്തെ ഇല്ലായ്മ ചെയ്യാൻ സഹായിക്കും. 

കക്ഷത്തിലെ കറുപ്പ് സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ്. സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ഇഷ്ടമായിട്ടും പലരും ധരിക്കാൻ മടിക്കുന്നതും കക്ഷത്തിലെ കറുപ്പ് കാരണമാണ്. ചർമ പ്രശ്നങ്ങളിൽ തുടങ്ങി ഹോർമോൺ വ്യതിയാനങ്ങൾ വരെ ഈയൊരു പ്രശ്നത്തിന് കാരണമാകുന്നു. കക്ഷത്തിലെ കറുപ്പ് മാറാൻ ചില എളുപ്പവഴികൾ...

ഒന്ന്...

വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് പോലെയുള്ള ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈർപ്പമുള്ള പ്രദേശങ്ങളിലെ ബാക്ടീരിയകളെ കുറയ്ക്കാൻ വെളിച്ചെണ്ണ സഹായിക്കുന്നു. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമത്തിന്റെ പുറത്തുണ്ടാകുന്ന ഇരുണ്ട നിറത്തെ ഇല്ലായ്മ ചെയ്യാൻ സഹായിക്കും. മൂന്നോ നാലോ ടേബിൾസ്പൂൺ വെളിച്ചെണ്ണ കക്ഷത്തിൽ പുരട്ടുക.

രണ്ട്...

കറ്റാർവാഴയുടെ അൽപം മാത്രം മതിയാകും. ഇതിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കക്ഷത്തിലെ കറുപ്പ് നിറം കുറയ്ക്കുന്നതിന് സഹായിക്കും. കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

മൂന്ന്...

നാരങ്ങ കക്ഷങ്ങളിലെ ദുർഗന്ധം താൽക്കാലികമായി കുറയ്ക്കാൻ സഹായിക്കും. കൂടാതെ സിട്രിക് ആസിഡിലെ ആൽഫ-ഹൈഡ്രോക്‌സി ആസിഡിന് ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റുന്നതിന് സഹായിക്കും. 

നാല്...

കടലമാവിനൊപ്പം കുറച്ച് അരിപ്പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

കാലുകളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ തള്ളിക്കളയരുത് ; ഉയർന്ന കൊളസ്ട്രോളിന്റേതാകാം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Election 2024 #Asianetnews