ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് വരണ്ട ചർമ്മം. വരണ്ട ചര്‍മ്മം സൗന്ദര്യ സംരക്ഷണത്തില്‍ എന്നും ഒരു വില്ലന്‍ തന്നെയാണ്. കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നവരും അധികം സോപ്പ് ഉപയോഗിച്ച് കുളിക്കുന്നവരിലും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത വളരെ കൂടുതലാണ്. വരണ്ട ചർമ്മം അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ചർമ്മ സംരക്ഷണത്തിന് ഉപയോ​ഗിക്കാവുന്ന ഒന്നാണ് വെള്ളരിക്ക. ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു. വെള്ളരിക്കയുടെ നീര് 15 മിനിറ്റ് മുഖത്ത് പുരട്ടുക. ശേഷം നല്ല പോലെ ഉണങ്ങി കഴിയുമ്പോൾ കോട്ടൺ തുണി ഉപയോ​ഗിച്ച് തുടച്ചെടുക്കുക. 

രണ്ട്...

പപ്പായ മുഖ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ നമ്പര്‍ വണ്ണാണ്. പപ്പായയില്‍ ഉള്ള വിറ്റാമിന്‍ എ ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇതു ചര്‍മ്മത്തിലെ അധിക വരള്‍ച്ചയെ ഇല്ലാതാക്കുന്നു. നല്ലതു പോലെ പഴുത്ത പപ്പായ മുഖത്ത് തേച്ചു പിടിപ്പിക്കുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കുന്നു.

വരണ്ടചർമ്മം അകറ്റാൻ സഹായിക്കുന്ന 4 തരം ജ്യൂസുകൾ ഇതാ...

മൂന്ന്...

മുടിയേയും ചര്‍മ്മത്തേയും സംബന്ധിക്കുന്ന ഏതു പ്രശ്നത്തിനും പരിഹാരം നൽകുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് മുഖത്തിടുന്നത് മുഖം കൂടുതൽ തിളക്കമുള്ളതാക്കുന്നു.