ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്തമ. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്തമ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്ത്മയ്ക്കുള്ള പ്രധാനകാരണങ്ങൾ. 

ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളാണ് ആസ്ത്മ ചികിത്സയിൽ ഏറ്റവും പ്രധാനം. ആവശ്യമായ മരുന്നുകൾ തീരെ ചെറിയ അളവിൽ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്. ഈ രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാല്‍ ലളിതമായ യോഗാസനങ്ങളും ഭക്ഷണനിയന്ത്രണവും കൊണ്ട് ആസ്തമ മാറ്റാവുന്നതേയുള്ളൂ.ആസ്തമ ഒഴിവാക്കാൻ ഇതാ നാല് മാർഗങ്ങള്‍...

ഒന്ന്...

ആസ്തമ അകറ്റാൻ ഏറ്റവും മികച്ചതാണ് ചീര. ആസ്തമ രോഗികൾ ചീര ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചീരയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ കൂടാതെ ഉയർന്ന അളവിൽ ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി എന്നിവ ആസ്ത്മയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മുന്നിലാണ്.

രണ്ട്...

ഒരുപാട് ആരോഗ്യ മൂല്യങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഔഷധമാണ് ഇഞ്ചി. ആസ്ത്മയെ പ്രതിരോധിക്കാൻ ഇഞ്ചി ഉത്തമാമായ ഒരു മരുന്നാണ്. അതുകൊണ്ട് തന്നെ ഇഞ്ചി ഭക്ഷണത്തില്‍ കൂടുതലായി ഉപയോഗിക്കുക.

മൂന്ന്...

ആസ്തമയെ നിയന്ത്രിക്കാൻ കഴിയുന്ന ഒന്നാണ് വെണ്ണപ്പഴം. ഗ്ലൂട്ടാത്തിയോണ്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ആസ്ത്മയെ പ്രതിരോധിയ്ക്കുന്നു. ഇതിൽ ധാരാളം ആന്റി ഓക്‌സിഡന്റുണ്ട്.

നാല്...

പലപ്പോഴും ആസ്ത്മയുടെ മൂല കാരണം എന്ന് പറയുന്നത് നിര്‍ജ്ജലീകരണമാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ആസ്ത്മ എന്ന് പറയുമ്പോള്‍ തന്നെ ശരീരം കൂടുതലായി വെള്ളത്തിന് ദാഹിക്കുന്നു എന്ന് മനസ്സിലാക്കുക.

അഞ്ച്...

സമ്മർദ്ദം ആസ്ത്മ ലക്ഷണങ്ങളെ പ്രേരിപ്പിച്ചേക്കാം. ആസ്ത്മയുള്ള ചിലരെ ശ്വസനം നിയന്ത്രിക്കാനും സമ്മർദ്ദം ഒഴിവാക്കാനും യോഗയിൽ ഉപയോഗിക്കുന്ന ശ്വസന വ്യായാമങ്ങൾ സഹായിക്കും.