Asianet News MalayalamAsianet News Malayalam

വൈദ്യശാസ്ത്രവും ജ്യോതിശാസ്ത്രവും കലർത്തി ചികിത്സ;​ ലോകത്തിത് ആദ്യം!

രോ​ഗികളുടെ ജാതകം നോക്കിയാണ് രോ​ഗം നിർണ്ണയിക്കുന്നതെങ്കിൽ അത് വളരെയധികം ശരിയായിരിക്കും. ഇതിലൂടെ രോ​ഗനിർണ്ണയത്തിനായി സമയം നഷ്ടപ്പെടുന്നില്ലെന്നും ശർമ്മ പറഞ്ഞു. 

Hospital treat its patients by combining medical science and astrology
Author
Rajasthan, First Published May 28, 2019, 8:22 PM IST

ജയ്പൂർ: ശാസ്ത്ര-സാങ്കേതിക വിദ്യയിൽ അത്ഭുകരമായ കണ്ടുപിടിത്തങ്ങൾ നടക്കുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജ്യോതിശാസ്ത്രത്തിലൂടെ ചികിത്സ ഒരുക്കി വ്യത്യസ്തമാകുകയാണ് ഒരു ആശുപുത്രി. രാജസ്ഥാനിലെ ജയ്പൂരിലെ സം​ഗീത മെമ്മോറിയൽ ആശുപത്രിയാണ് വൈദ്യശാസ്ത്രവും ജ്യോതിശാസ്ത്രവും കലർത്തി രോ​ഗികളെ ചികിത്സിക്കുന്നത്. ഇത്തരമൊരു ചികിത്സാരീതി നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ ആശുപത്രിയാണ് സം​ഗീത മെമ്മോറിയൽ.

ചികിത്സ തേടി ആദ്യമായി ആശുപത്രിയിൽ എത്തുന്ന ​രോ​ഗികളെ ആദ്യം ജ്യോതിശാസ്ത്രം അടിസ്ഥാനപ്പെടുത്തിയുള്ള ​രോ​ഗനിർണ്ണയത്തിനാണ് വിധേയരാക്കുക. എന്നാൽ ജ്യോതിശാസ്ത്രപരമായ നിര്‍ണ്ണയം പ്രാഥമിക രോ​ഗനിർണ്ണയത്തിന് വേണ്ടി മാത്രമുള്ളതാണ്, ചികിത്സിക്കാനുള്ളതല്ലെന്ന് ആശുപത്രിയിലെ ഡോക്ടർ പണ്ഡിത് എ ശർമ്മ പറഞ്ഞു. 

വൈദ്യശാസ്ത്രവും ജ്യോതിശാസ്ത്രവും ചേർത്തുള്ള ​രോ​ഗനിർണ്ണയം ​രോ​ഗത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാകുന്നതിന് സഹായിക്കുന്നു. ഇത്തരമൊരു ചികിത്സ രീതിയെ രോ​ഗികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദിവസം മുപ്പതോളം ജാതകങ്ങൾ നോക്കാറുണ്ട‍്. ഇവിടെ ജ്യോതിശാസ്ത്രം ഉപയോ​ഗിക്കുന്നത് ​രോ​ഗനിർണ്ണയത്തിന് വേണ്ടിമാത്രമാണ്. ചികിത്സിക്കുന്നത് വൈദ്യശാസ്ത്രത്തിലൂടെയാണ്. രോ​ഗികളുടെ ജാതകം നോക്കിയാണ് രോ​ഗം നിർണ്ണയിക്കുന്നതെങ്കിൽ അത് വളരെയധികം ശരിയായിരിക്കും. ഇതിലൂടെ രോ​ഗനിർണ്ണയത്തിനായി സമയം നഷ്ടപ്പെടുന്നില്ലെന്നും ശർമ്മ പറഞ്ഞു. 

സം​ഗീത മെമ്മോറിയൽ ആശുപത്രിയുടെ മാത്രം പ്രത്യേകതയായ ഇത്തരമൊരു ചികിത്സാരീതി പരീക്ഷിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്ന് ദിനംപ്രതി നിരവധിയാളുകളാണ് ആശുപത്രിയിൽ എത്തുന്നത്.  
 

Follow Us:
Download App:
  • android
  • ios