ജീവിതത്തിൽ ശരിയായ ശുചിത്വം പ്രധാനമാണ്. ബെഡ് ഷീറ്റിന്റെ കാര്യത്തിൽ പോലും അത് പ്രധാനമാണ്. ബെഡ് ഷീറ്റുകൾ കഴുകാതിരിക്കുന്നത് അലർജി, ചർമ്മം പൊട്ടൽ, ആസ്ത്മ തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് സ്ലീപ്പ് സയൻസ് കോച്ച് ഡാനിയൽ നോയ്ദ് പറഞ്ഞു.
നിങ്ങളുടെ കിടക്കയിലെ ബെഡ് ഷീറ്റ് (Bedsheet) നിങ്ങൾ ദിവസവും കഴുകാറുണ്ടോ? അതോ ആഴ്ചയിൽ ഒരിക്കലാണോ കഴുകാറുള്ളത്? ശരിക്കും എത്ര തവണ നിങ്ങൾ ബെഡ് ഷീറ്റ് മാറ്റുകയും കഴുകുകയും വേണം? അതിനെ കുറിച്ച് അടുത്തിടെ ഒരു സംഘം ഗവേഷകർ പഠനം നടത്തുകയുണ്ടായി. 2,250 യുകെ മുതിർന്നവരിലാണ് പഠനം നടത്തിയത്.
അവിവാഹിതരായ പുരുഷന്മാരിൽ പകുതിയോളം പേരും നാല് മാസം വരെ ബെഡ് ഷീറ്റുകൾ കഴുകാറില്ലെന്ന് പഠനത്തിൽ കണ്ടെത്തി. എന്നാൽ ഇതൊരു നല്ല ശീലമല്ലെന്ന് സൈക്കോളജിസ്റ്റും ന്യൂറോ സയന്റിസ്റ്റുമായ ഡോ. ലിൻഡ്സെ ബ്രൗണിംഗ് റേഡിയോ 1 ന്യൂസ്ബീറ്റിനോട് പറഞ്ഞു.
അവിവാഹിതരായ സ്ത്രീകളിൽ 62 ശതമാനം പേർ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ബെഡ് ഷീറ്റുകൾ കഴുകാറുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. എന്നാൽ ഓരോ മൂന്നാഴ്ച കൂടുമ്പോഴും തങ്ങളുടേ ബെഡ് ഷീറ്റ് കഴുകാറുണ്ടെന്ന് പഠനത്തിൽ പങ്കെടുത്ത ദമ്പതികൾ പറഞ്ഞു.
ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ പരമാവധി രണ്ടാഴ്ചയിലൊരിക്കലെങ്കിലും ബെഡ് ഷീറ്റുകൾ കഴുകണമെന്നും ഡോ. ലിൻഡ്സെ കൂട്ടിച്ചേർത്തു. Pizuna Linens (bedding company) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ബെഡ് ഷീറ്റ് കഴുകിയില്ലെങ്കിൽ അതിൽ ചെറിയ ജീവികൾ പറ്റിപിടിച്ചിരിക്കുകയും അത് ചർമ്മകോശങ്ങളെ പോഷിപ്പിക്കുകയും അസ്വാസ്ഥ്യവും ചർമ്മ തിണർപ്പും ഉണ്ടാക്കുകയും ചെയ്യും. രാത്രിയിൽ കുളിക്കുന്നതിനാൽ ബെഡ് ഷീറ്റുകൾ കഴുകാറില്ലെന്ന് പഠനത്തിൽ പങ്കെടുത്ത 18 ശതമാനം പേർ പറയുന്നു.
ശുചിത്വം ഒരു വലിയ ഘടകമാണ്. ഒരു കാരണം വിയർപ്പാണ്. നിങ്ങൾ എപ്പോഴെങ്കിലും വിയർപ്പോട് കൂടി കിടക്കുകയാണെങ്കിലും വിവിധ രോഗങ്ങൾക്ക് അത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ചിന്തിക്കേണ്ടത് വിയർപ്പിനെ കുറിച്ച് മാത്രമല്ല നമ്മുടെ സ്വന്തം ചർമ്മത്തെ കുറിച്ചും കൂടെയാണ്. നിങ്ങളുടെ ബെഡ്ഷീറ്റുകൾ വേണ്ടത്ര കഴുകിയില്ലെങ്കിൽ പലതരത്തിലുള്ള ചർമ്മരോഗങ്ങൾക്ക് അത് കാരണമാകുന്നതായും ഡോ. ലിൻഡ്സെ പറഞ്ഞു.
ജീവിതത്തിൽ ശരിയായ ശുചിത്വം പ്രധാനമാണ്. ബെഡ് ഷീറ്റിന്റെ കാര്യത്തിൽ പോലും അത് പ്രധാനമാണ്. ബെഡ് ഷീറ്റുകൾ കഴുകാതിരിക്കുന്നത് അലർജി, ചർമ്മം പൊട്ടൽ, ആസ്ത്മ തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് സ്ലീപ്പ് സയൻസ് കോച്ച് ഡാനിയൽ നോയ്ദ് പറഞ്ഞു.
വ്യത്യസ്തമായ ബാത്ത് ടബ്ബില്‍ ബോളിവുഡ് താരം; അടിക്കുറിപ്പിന് സൂപ്പര്‍ സമ്മാനവും...
