Asianet News MalayalamAsianet News Malayalam

നിങ്ങളുടേത് ഏത് ചർമ്മമാണ്; വരണ്ടതോ എണ്ണമയമുള്ളതോ, ശ്രദ്ധിക്കേണ്ട ചിലത്

കുളിക്കുന്നതിന് മുൻപ് കൂടുതൽ എണ്ണ തേച്ചാൽ വരണ്ട ചർമ്മം മാറുമെന്നാണ് പലരുടെയും ധാരണ. കുളിക്കുന്നതിന് മുൻപ് കൈകാലുകളിലും മുഖത്തുമെല്ലാം എണ്ണ തേച്ചുപിടിപ്പിക്കുമ്പോൾ ചർമത്തിനു ജലാംശം ആഗിരണം ചെയ്യാൻ കഴിയില്ല. സോപ്പ് ഉപയോഗം കുറയ്ക്കണം. സോപ്പിന് പകരം ചെറുപയർ പൊടി, കടലമാവ് എന്നിവ ഉപയോഗിക്കാം. 

how to get glowing skin naturally
Author
Trivandrum, First Published Mar 9, 2019, 9:08 AM IST

നല്ല തിളങ്ങുന്ന ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. മുഖത്ത് ഒരു പാട് വന്നാൽ ഉടൻ ബ്യൂട്ടിപാർലറുകളിൽ പോകുന്നവരാണ് മിക്കവരും. ആദ്യം ആ ശീലം നിർത്തുക. ആദ്യം അവരവരുടെ ചർമത്തിന്റെ സ്വഭാവം അറിയുകയാണ് വേണ്ടത്. വരണ്ട ചർമ്മമാണോ, എണ്ണമയമുള്ള ചർമ്മമാണോ എന്നുള്ളതാണ് ആദ്യം അറിയേണ്ടത്. എന്നിട്ട് മതി മറ്റ് പരീക്ഷണങ്ങൾ. 

പരസ്യങ്ങളിൽ കാണുന്ന ക്രീമുകൾ ഒന്നും നോക്കാതെ മുഖത്ത് പുരട്ടുന്നവരുണ്ട്. ആ ക്രീം പുരട്ടി വീണ്ടും പ്രശ്നം ​ഗുരുതരമാകും. പരസ്യങ്ങളിൽ കാണുന്ന ക്രീമുകൾ വലിച്ചുവാരി മുഖത്തിടുന്ന രീതി ആദ്യം മാറ്റുകയാണ് വേണ്ടത്. ചർമ്മം പ്രധാനമായി രണ്ട് തരത്തിലുണ്ട് വരണ്ട ചർമ്മവും എണ്ണമയമുള്ള ചർമ്മവും.

how to get glowing skin naturally

വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ടത്...

 കുളിക്കുന്നതിന് മുൻപ് കൂടുതൽ എണ്ണ തേച്ചാൽ വരണ്ട ചർമ്മം മാറുമെന്നാണ് പലരുടെയും ധാരണ. കുളിക്കുന്നതിന് മുൻപ് കൈകാലുകളിലും മുഖത്തുമെല്ലാം എണ്ണ തേച്ചുപിടിപ്പിക്കുമ്പോൾ ചർമത്തിനു ജലാംശം ആഗിരണം ചെയ്യാൻ കഴിയില്ല. സോപ്പ് ഉപയോഗം കുറയ്ക്കണം. സോപ്പിന് പകരം ചെറുപയർ പൊടി എന്നിവ ഉപയോഗിക്കാം. കുളി കഴിഞ്ഞതിനുശേഷം മോയിസ്ചറൈസിങ് ക്രീം പോലുള്ളവ തേയ്ക്കുന്നതാണ് ഉത്തമം. 

വരണ്ട ചർമ്മമുള്ളവർ ചൂടുവെള്ളത്തിൽ കുളിക്കരുത്. ഇതു ചര്‍മ്മം കൂടുതല്‍ വരണ്ടതാവാന്‍ കാരണമാകും. ചര്‍മ്മത്തിന്റെ അസ്വസ്ഥതയും ചൊറിച്ചിലും മാറ്റാനാണ് ആസ്ട്രിജന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നതും വരണ്ട ചര്‍മ്മമാകാന്‍ കാരണമാകും. വരണ്ട ചർമ്മമുള്ളവർ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. 

how to get glowing skin naturally

മുഖക്കുരു എന്ന വില്ലൻ...

എണ്ണമയമുള്ള ചർമ്മക്കാരെ പ്രധാന പ്രശ്നം മുഖക്കുരുവാണ്. തുടക്കത്തിലേ കൃത്യമായ ചികിൽസ നൽകിയാൽ മുഖക്കുരുവിന്റെ ശല്യം ഇല്ലാതാക്കാം. എണ്ണയുടെ അധികസ്രവം കാരണം രോമകൂപങ്ങൾ അടഞ്ഞാണ് മുഖക്കുരു ഉണ്ടാവുന്നത്.കൗമാരപ്രായത്തിലാണ് മുഖക്കുരു കണ്ടു തുടങ്ങുക. 15മുതൽ 23 വയസുവരെ പ്രായമുള്ളവരിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. ഈ പ്രായത്തിൽ ശരീരത്തിലെ ആൻഡ്രജൻ ഹോർമോണിന്റെ ഉൽപാദനം കൂടും.

കറുത്തകുത്തുപോലെ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഹെഡിൽനിന്നാണ് മുഖക്കുരു വളർച്ച ആരംഭിക്കുന്നത്. രോമകൂപങ്ങളിൽ എണ്ണ അടിഞ്ഞുകൂടി വണ്ണം വച്ച് ചെറിയ കുരുക്കൾ ഉണ്ടാകും. ഈ ഘട്ടത്തിൽ പ്രൊപ്പിയോണി ബാക്ടീരിയം ആക്നസ് എന്ന ബാക്ടീരിയ ഇവിടെ കൂടുതലായി വളർന്ന് കൊഴുപ്പിനെ വിഭജിക്കും.

ചെറിയ കുരുക്കൾ വികസിച്ചു ചുവന്ന കുരുവായി മാറുന്നു. പിന്നീടു പഴുപ്പ് നിറഞ്ഞ കുരുക്കൾ ആയി മാറുന്നു.പഴുപ്പുള്ള കുരുക്കൾ പൊട്ടുമ്പോഴാണു മുഖത്ത് പാടുകളും കുഴികളും വരുന്നത്. മുഖക്കുരുവും അമിത രോമവളർച്ചയും ഉണ്ടെങ്കിൽ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും മറക്കരുത്.

how to get glowing skin naturally

മുഖക്കുരു പ്രശ്നമുള്ളവർ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. ക്ലിന്റാമൈസിൻ, ഹെക്സാക്ലോ റോഫെയ്ൻ എന്നിവ അടങ്ങിയ സോപ്പുകൾ ഉപയോഗിക്കുന്നത് കൂടുതൽ പ്രയോജനം ചെയ്യും. മുഖക്കുരു ഒരു കാരണവശാലും പൊട്ടിക്കരുത്. കൈ നഖങ്ങൾ എപ്പോഴും വൃത്തിയായി വെട്ടുക. നഖങ്ങൾ ഉപയോഗിച്ചു കുരുപൊട്ടിക്കുന്നത് പാടും കുഴിയുമുണ്ടാകാൻ കാരണമാകും.

അനാവശ്യമായി സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കരുത്. ദിവസവും ഒരു നേരമെങ്കിലും ആവി പിടിക്കാം. കണ്ണിനു ചുറ്റും കറുത്ത നിറം വരുന്നതു പലരെയും അലട്ടുന്ന പ്രശ്നമാണ്. ഉറക്കക്കുറവ്, കണ്ണിനു ക്ലേശമുണ്ടാക്കുന്ന ജോലികൾ, പോഷകാഹാരക്കുറവ്, മറ്റു രോഗങ്ങൾ എന്നിവ കാരണം കറുത്ത പാട് ഉണ്ടാകും. മുഖത്തു കാണുന്ന വെളുത്ത പാടുകളും സമാനമായ കാരണങ്ങളാൽ ഉണ്ടാകാം.

Follow Us:
Download App:
  • android
  • ios