Asianet News MalayalamAsianet News Malayalam

കൂർക്കം വലി പ്രശ്നമാണോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണം തന്നെയാണ് കൂര്‍ക്കം വലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്.

How to Stop Snoring
Author
Trivandrum, First Published Jan 9, 2020, 10:54 PM IST

കൂർക്കം വലി പലരേയും അസ്വസ്ഥമാക്കുന്ന ഒരു സംഗതിയാണ്. അടുത്തു കിടക്കുന്നവരാണ് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത്. പല കാരണങ്ങളും കൂർക്കംവലിയിലേക്കു നയിക്കാം. ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ് പ്രധാനമായും അത് കൂര്‍ക്കംവലിയുടെ സ്വഭാവം കാണിക്കുക. അതായത് സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണം തന്നെയാണ് കൂര്‍ക്കം വലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. കുർക്കംവലി മാറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങൾ...

ക്യത്യമായി വ്യായാമം ചെയ്യുക...

 വ്യായാമം ചെയ്യുന്നതില്‍ കുറവ് വരുത്തേണ്ട. ഇതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും. 

ഭാരം കുറയ്ക്കുക...

ഭാരം ഒരല്‍പം കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. ശരീരത്തിലെ ഫാറ്റിന്റെ അളവ് അതിനാല്‍ കുറയ്ക്കുക.

മദ്യപാനം ഒഴിവാക്കുക...

  ഉറങ്ങുന്നതിനു മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്കു കാരണമാകുന്നുണ്ട്.  തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും മദ്യം എന്നോര്‍ക്കുക.

കിടപ്പ് ശ്രദ്ധിക്കുക... 

ഉറക്കത്തിന്റെ ശീലവും കൂര്‍ക്കംവലിയും തമ്മില്‍ ബന്ധമുണ്ട്.  മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം. തൊണ്ടയ്ക്ക് ആയാസം ലഭിക്കുന്ന രീതിയില്‍ ഒരിക്കലും കിടക്കരുതെന്ന് ക്ലിനിക്കൽ ന്യൂറോ ഫിസിയോളജിയിലെ പ്രോഗ്രാം ഡയറക്ടർ സുധാൻസു പറയുന്നു.

ഭക്ഷണം വെെകി കഴിക്കരുത്...

 ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണം. ഹെവി ഫുഡ്‌ കഴിച്ച ശേഷം  ഉറക്കത്തിനു പോയാല്‍ ചിലപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാം.

Follow Us:
Download App:
  • android
  • ios