കൊവിഡിന്റെ രണ്ടാം തരം​ഗത്തിലാണ് രാജ്യം. കൊവിഡ് ബാധിക്കുമോ എന്ന ഭീതിയിലാണ് ഓരോ വ്യക്തികളും. ഭയവും പിരിമുറുക്കവും വർദ്ധിക്കുന്നത് കൂടുതൽ ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

സമ്മർദ്ദവം ആശങ്കയും രോഗപ്രതിരോധശേഷിയെ ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന്  ഇടയാക്കും. രക്തത്തിൽ അണുബാധയ്ക്ക് വരെ കാരണമാകാം. ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് വരെ ഇത് കാരണമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ കൊവിഡ് കാലത്ത് ആശങ്കയും പിരിമുറുക്കവും ഒഴിവാക്കി ജീവിതത്തെ നന്നായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന ചില നിർദേശങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ലൂക്ക് കുടീഞ്ഞ്യോ.

വീട്ടിലിരിക്കുക...

ഇപ്പോൾ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വീട്ടിൽ തന്നെ ഇരിക്കുക എന്നത്. കൊവിഡ് വ്യാപനത്തെ തടയാൻ ഏറ്റവും നല്ല മാർഗം വീട്ടിൽ തന്നെ കഴിയുക എന്നതാണ്. 

നന്നായി ഉറങ്ങുക...

ഉറക്കം ഒരു പ്രധാന ഘടകമാണ്. നന്നായി ഉറങ്ങണം. ഉറക്കം ശരീരത്തിന്റെ രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. നന്നായി ഉറങ്ങുന്നവർക്ക് കൊവിഡിനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ലൂക്ക് പറയുന്നത്.

 

 

പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ...

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി, സിങ്കും, സെലേനിയവും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. വിറ്റാമിൻ സി ലഭിക്കുന്നതിനായി ഓറഞ്ച്, നാരങ്ങ, പപ്പായ, പേരയ്ക്ക എന്നിവ കഴിക്കാം. നട്സ്, പയറു വർ​ഗങ്ങൾ, മുട്ട, മത്തൻക്കുരു എന്നിവയാണ് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക...

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. കോശങ്ങളുടെ വളർച്ചയ്ക്ക് ഇത് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. മുട്ട, കോഴിയിറച്ചി, മത്സ്യം, ഗ്രീൻപീസ്, ധാന്യം, പയറുവർഗങ്ങൾ, പരിപ്പ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

 

 

ആവി പിടിക്കുക...

ഇടയ്ക്കിടെ ആവി പിടിക്കുന്നത് നെഞ്ചിലെ കഫത്തിന്റെ കട്ടി കുറയ്ക്കാൻ ഇത് സഹായിക്കും. മൂക്കിലെയും സൈനസിലെയും ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഇത് സഹായകമാകും. 

മത്തങ്ങ സൂപ്പ് കുടിക്കൂ...

മത്തങ്ങ സൂപ്പ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടും. ഉള്ളി, ക്യാരറ്റ്, ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തുള്ള പേസ്റ്റ്, തുടങ്ങിയവ ചേർത്താണ് ഇത് തയ്യാറാക്കേണ്ടത്. ശ്വാസകോശത്തിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

സമ്മർദ്ദം ഒഴിവാക്കുക...

 ക്ഷീണം തോന്നിയാല്‍ വിശ്രമിക്കുക. ചെറിയ നടത്തവും യോഗയും പതിവായി ചെയ്യുക. അനാവശ്യമായ ചിന്ത ഒഴിവാക്കുക. ഇത് പിരിമുറുക്കത്തിന് കാരണമാകും. 

 

 

ജങ്ക് ഫുഡ് ഒഴിവാക്കൂ...

പഞ്ചസാര, സംസ്‌കരിച്ച ഇറച്ചി, ജങ്ക് ഫുഡുകള്‍, കാര്‍ബണേറ്റ് അടങ്ങിയ ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. സിഗരറ്റ്, ആല്‍ക്കഹോള്‍ എന്നിവയും ഒഴിവാക്കണം.

കൊവിഡ് 19; കുട്ടികളെ കൂടുതലായി ബാധിക്കുന്ന സിംഗപ്പൂര്‍ വൈറസിനെ ചൊല്ലി ജാഗ്രത

നെ​ഗറ്റീവ് വാർത്തകൾക്ക് പിന്നാലെ പോകരുത്...

 കൊവിഡുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് വാര്‍ത്തകളുടെ പിന്നാലെ പോകാതെ, പോസിറ്റീവ് ന്യൂസുകള്‍ വായിക്കാന്‍ ശ്രമിക്കുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona