പ്രോട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അൽപം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.

മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കാരണങ്ങള്‍ പലതാണ്. ഭക്ഷണത്തിലെ പോഷകക്കുറവ് മുതല്‍ സ്‌ട്രെസ്, ചില മരുന്നുകള്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിന് കാരണമായി വന്നേക്കാം. മുടി കൊഴിച്ചിൽ കുറയ്ക്കാൻ സവാള നീര്. എങ്ങനെയാണ് ഇത് പുരട്ടേണ്ടതെന്ന് നോക്കാം...

ഒന്ന്...

സവാള ജ്യൂസിൽ അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ അകറ്റാനാകും. മുടി കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും.

രണ്ട്...

പ്രോട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അൽപം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.

മൂന്ന്...

മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ് കറ്റാർവാഴ ജെൽ. ഒരു ടേബിൾ സ്പൂൺ തേങ്ങാപ്പാൽ, ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും അൽപം സവാള ജ്യൂസും എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.