Asianet News MalayalamAsianet News Malayalam

Covid 19 : കൊവിഡ് 19; ബിപിയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പഠനം

ബിപി അഥവാ രക്തസമ്മര്‍‍ദ്ദമുള്ളവരില്‍ കൊവിഡ് രൂക്ഷമാകാനുള്ള സാധ്യതകളേറെയാണെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയിലധികം കൊവിഡ് തീവ്രമാകാനുള്ള സാധ്യത ബിപിയുള്ളവരിലുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

hypertension increases severe covid possibility
Author
USA, First Published Jul 22, 2022, 9:19 PM IST

കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് ( Covid 19 ) അറിയേണ്ട അടിസ്ഥാനപരമായ കാര്യങ്ങളെല്ലാം തന്നെ ഇതിനോടകം നാം മനസിലാക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓരോ ദിവസം പിന്നിടുമ്പോഴും ഇതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇവയില്‍ പലതും നാം നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളുമാണ്. 

അത്തരത്തിലൊരു വിവരമാണ് പുതിയൊരു പഠനറിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നത്. 'അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷൻ' ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. 

ബിപി അഥവാ രക്തസമ്മര്‍‍ദ്ദമുള്ളവരില്‍ ( Hypertension and Covid 19 ) കൊവിഡ് രൂക്ഷമാകാനുള്ള സാധ്യതകളേറെയാണെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയിലധികം കൊവിഡ് തീവ്രമാകാനുള്ള സാധ്യത ബിപിയുള്ളവരിലുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

ഒരുപാട് പേരില്‍ കാണുന്നൊരു ആരോഗ്യപ്രശ്നമാണ് ബിപി. അത്രയും സാധാരണമായൊരു അവസ്ഥ. അങ്ങനെയെങ്കില്‍ ഈ പഠനറിപ്പോര്‍ട്ടിന്‍റെ പ്രാധാന്യം എത്രത്തോളമാണെന്ന് മനസിലാക്കാമല്ലോ. 

വാക്സിൻ എടുത്താല്‍ പോലും, അത് ബൂസ്റ്റര്‍ ഡോസ് ആണെങ്കില്‍ പോലും ബിപിയുള്ളവരില്‍ കൊവിഡ് രൂക്ഷമാകാനുള്ള സാധ്യത താഴുന്നില്ലെന്നതാണ് പഠനം പങ്കുവയ്ക്കുന്ന മറ്റൊരു വിവരം. എന്നുകരുതി വാക്സിനെ നിഷേധിക്കേണ്ടതില്ല. കാരണം, വാക്സിൻ പലപ്പോഴും വ്യക്തികളില്‍ വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചുകാണാറുണ്ട്. 

പ്രായമായവര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവര്‍ എന്നിവരിലും കൊവിഡ് രൂക്ഷമാകാം എന്ന മുൻ പഠനറിപ്പോര്‍ട്ടുകളെ ഈ പഠനവും ശരിവയ്ക്കുന്നു. 

ഇന്ന് ലോകമെമ്പാടും കൊവിഡ് കേസുകള്‍ ( Covid 19 ) വ്യാപകമാക്കുന്ന ഒമിക്രോണ്‍ വൈറസ് വകഭേദം, അതിന്‍റെ ഉപവകഭേദങ്ങള്‍ എന്നിവ മൂലമുള്ള കൊവിഡിന്‍റെ കാര്യമാണ് ഗവേഷകര്‍ പരിശോധിച്ചിട്ടുള്ളത്. ഇതിനായി ഒരു വര്‍ഷത്തെ വിവരങ്ങളാണ് ഇവര്‍ ശേഖരിച്ചത്. വാക്സിൻ പ്രധാനമെങ്കിലും അത് വൈറസ് വകഭേദങ്ങള്‍ മാറിവരുന്നതിന് അനുസരിച്ച് പുതുക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പഠനത്തില്‍ പറയുന്നു. അല്ലാത്തപക്ഷം വാക്സിന് രോഗാണുവായ വൈറസിനെ ചെറുക്കാൻ കഴിയാതെ വന്നേക്കാമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ബിപിയുള്ളവര്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ( Hypertension and Covid 19 ) നിര്‍ബന്ധമായും പിന്തുടരണം. ഒപ്പം തന്നെ ബിപി നിയന്ത്രിച്ചുനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളും നടത്തുക. ആരോഗ്യകരമായ ഡയറ്റ്- വ്യായാമം എന്നിവ ഉറപ്പാക്കിയാല്‍ തന്നെ വലിയൊരു പരിധി വരെ വെല്ലുവിളികളില്‍ നിന്ന് രക്ഷ നേടാം. 

Also Read:- കൊവിഡ് 19 ലക്ഷണങ്ങള്‍ മാറിക്കൊണ്ടിരിക്കുമോ? പഠനം പറയുന്നത്...

Follow Us:
Download App:
  • android
  • ios