Asianet News MalayalamAsianet News Malayalam

ചൈനയിലും വിയറ്റ്നാമിലും 'കാറ്റ് ക്യൂ' വൈറസ് വ്യാപിക്കുന്നു, ഇന്ത്യക്കും ഭീഷണി; ലക്ഷണങ്ങൾ ഇവ

പനി , മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗധർ പറയുന്നു

ICMR warns of Cat Que Virus CQV
Author
Delhi, First Published Sep 28, 2020, 11:31 PM IST

ദില്ലി: ചൈനയിൽ നിന്നുള്ള ക്യാറ്റ് ക്യൂ ( Cat Que Virus - CQV )  വൈറസിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആർ. നിലവിലെ സാഹചര്യത്തിൽ ചൈനയിലും വിയറ്റ്നാമിലും ഈ രോഗം വ്യാപിച്ചതോടെയാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലും രോഗം വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മുന്നിറിയിപ്പ്.

പനി , മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗധർ പറയുന്നു. ക്യൂലക്സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം. നേരത്തെ 2014 ലും 2017 ലും നടത്തിയ പരിശോധനകളിൽ രാജ്യത്ത് രണ്ടു പേരിൽ ഈ  വൈറസിന്റെ ആന്റി ബോഡി കണ്ടെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios