Asianet News MalayalamAsianet News Malayalam

ദഹന പ്രശ്നങ്ങൾ അകറ്റാം, രോ​ഗപ്രതിരോധ ശേഷി കൂട്ടാം; വീട്ടിലുണ്ട് അഞ്ച് പ്രതിവിധികൾ

ദഹന പ്രശ്‌നങ്ങള്‍ ഒരിക്കലും നിസ്സാരമായി കാണരുത്. മലബന്ധം, വയറ്റിലെ അസ്വസ്ഥത, ഭക്ഷണം വേണ്ടാത്ത അവസ്ഥ എന്നിവയെല്ലാം ദഹനം കൃത്യമായി നടക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങളാണ്. ആഹാരം കഴിക്കുമ്പോള്‍ അത് കൃത്യമായി ചവച്ചരച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. ദഹന പ്രശ്നങ്ങൾ അകറ്റാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്ന അഞ്ച് പ്രതിവിധികളെ കുറിച്ചറിയാം.

Improve Your Digestion At Home With These Kitchen Ingredients
Author
Trivandrum, First Published May 22, 2020, 7:45 PM IST

ദഹന പ്രശ്നങ്ങൾ വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ദഹനവ്യവസ്ഥ നിർവഹിക്കുന്നു. ഭക്ഷണം ആഗിരണം ചെയ്യുക, മാലിന്യങ്ങൾ ഇല്ലാതാക്കുക, പോഷകങ്ങൾ ആഗിരണം ചെയ്യുക എന്നിവ ദഹനവ്യവസ്ഥയുടെ ചില പ്രധാന പ്രവർത്തനങ്ങളാണ്. മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ ദഹനസംബന്ധമായ ചില പ്രശ്നങ്ങളാണ്. ദഹന പ്രശ്നങ്ങൾ അകറ്റാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്ന അഞ്ച് പ്രതിവിധികൾ ഏതൊക്കെയാണെന്ന് നോക്കാം...

പെരും ജീരകം...

ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ ഏറ്റവും മികച്ചൊരു പ്രതിവിധിയാണ് 'പെരും ജീരകം'. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന നാരുകൾ പെരും ജീരകത്തിൽ അടങ്ങിയിരിക്കുന്നു. വയറുവേദനയോ അല്ലെങ്കിൽ‌ വയർ വീർക്കുന്നത് പോലുള്ള പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ദിവസവും പെരും ജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാവുന്നതാണ്. 

 

Improve Your Digestion At Home With These Kitchen Ingredients

 

ഇഞ്ചി...

ചായയിൽ സ്വാദുണ്ടാക്കാൻ ഇഞ്ചി സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇത് ദഹനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദഹന പ്രശ്നമുള്ളവർ ദിവസവും ഇഞ്ചി ചേർത്ത ചായ കുടിക്കുകയോ അല്ലെങ്കിൽ ഭക്ഷണങ്ങളിൽ ഇഞ്ചി ചേർക്കുകയോ ചെയ്യാം. ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നതും ദഹന പ്രശ്നങ്ങൾ അകറ്റാൻ ഏറെ നല്ലതാണ്. 

 

Improve Your Digestion At Home With These Kitchen Ingredients

 

തെെര്...

ആരോഗ്യകരമായ ബാക്ടീരിയകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഒന്നിലധികം ദഹന പ്രശ്നങ്ങളുമായി പോരാടാൻ ഇത് സഹായിക്കും. ദിവസവും ഉച്ച ഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ അൽപം തെെര് കഴിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

 

Improve Your Digestion At Home With These Kitchen Ingredients

 

നാരങ്ങ വെള്ളം...

ദിവസവും ഒരു ​ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്ന​ങ്ങൾ അകറ്റുക മാത്രമല്ല രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ചർമ്മ സംരക്ഷണത്തിനും ഏറെ ​ഗുണം ചെയ്യും. നാരങ്ങ വെള്ളത്തിൽ അൽപം ഇഞ്ചി ചേർക്കുന്നത്  ​ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

 

 

Improve Your Digestion At Home With These Kitchen Ingredients

 

കുരുമുളക്...

കുരുമുളകിൽ അടങ്ങിയിരിക്കുന്ന മെന്തോൾ(Menthol) ദഹന പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. ഛർദ്ദി, നെഞ്ചെരിച്ചിൽ എന്നിവയ്ക്കെതിരെ പോരാടാനും ഇത് സഹായിക്കും. മികച്ച ദഹനത്തിനായി ദിവസവും ഒരു നുള്ള് കുരുമുളക് പൊടി കഴിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

 

Improve Your Digestion At Home With These Kitchen Ingredients

 

അരസ്പൂൺ കുരുമുളക്‌ പൊടിയും നെയ്യും ചേർത്ത് കഴിക്കുന്നത്‌ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ഒരു നുള്ള് കുരുമുളക്‌ പൊടി അരസ്പൂൺ തേനിൽ ചാലിച്ച്‌ കഴിക്കുന്നത് ഇടവിട്ടുള്ള ജലദോഷം, ചുമ എന്നിവ മാറാൻ ഏറെ നല്ലതാണ്.

ഗ്യാസ് ട്രബിൾ എങ്ങനെ തടയാം; നിങ്ങൾ ചെയ്യേണ്ടത്...

 

Follow Us:
Download App:
  • android
  • ios