ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ വരുന്നത് 'ഒമിക്രോണ്‍' എന്ന വൈറസ് വകഭേദം മൂലമാണ്. ഒമിക്രോണ്‍ ആണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിനും ഇടയാക്കിയത്. രണ്ടാം തരംഗത്തിന് കാരണമായ 'ഡെല്‍റ്റ' വകഭേദത്തെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നതായിരുന്നു ഒമിക്രോണിന്റെ സവിശേഷത

കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ ( Covid 19 India ) തന്നെയാണ് നാമിപ്പോഴും. ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. പ്രധാനമായും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങളാണ് ( Virus Mutants ) വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. 

ഇപ്പോഴിതാ ഏറ്റവും പുതുതായി XE എന്ന വൈറസ് വകഭേദമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു കേസാണ് ഇത്തരത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ വരുന്നത് 'ഒമിക്രോണ്‍' എന്ന വൈറസ് വകഭേദം മൂലമാണ്. ഒമിക്രോണ്‍ ആണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിനും ഇടയാക്കിയത്. രണ്ടാം തരംഗത്തിന് കാരണമായ 'ഡെല്‍റ്റ' വകഭേദത്തെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നതായിരുന്നു ഒമിക്രോണിന്റെ സവിശേഷത.

ഒമിക്രോണിന്റെ ഉപവകഭേദങ്ങളായി പല വൈറസുകളും എത്തി. ഇതില്‍ ഒമിക്രോണ്‍ ബിഎ.1, ഒമിക്രോണഅ# ബിഎ.2 എന്നിവ ചേര്‍ന്നാണ് XE ഉണ്ടായിരിക്കുന്നത്. യുകെയിലാണ് ഏറ്റവും കൂടുതല്‍ XE കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലും വൈകാതെ XE കേസുകളെത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്തായാലും ഇതുവരെ ഒരേയൊരു കേസാണ് ഇത്തരത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

എങ്കില്‍പോലും XE എത്രത്തോളം അപകടകാരിയാണ്? എന്താണിതിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയ സംശയങ്ങള്‍ ധാരാളം പേരെ ആശങ്കയിലാക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ കാര്യത്തില്‍ വേഗതയുള്ളൊരു വകഭേദം തന്നെയാണ് XEയും. അതേസമയം രോഗതീവ്രതയുമായി ബന്ധപ്പെട്ട് കൃത്യമായ നിഗമനങ്ങള്‍ ഇതുവരേക്കും പങ്കുവയ്ക്കപ്പെട്ടിട്ടില്ല. 

രോഗലക്ഷണങ്ങളാണെങ്കില്‍ ഓരോ പുതിയ വകഭേദമെത്തുമ്പോഴും പൊതുവിലുള്ള കൊവിഡ് ലക്ഷണങ്ങളില്‍ ചിലതിന് മുന്‍തൂക്കം ഏറിയും ചിലതിന് കുറഞ്ഞുമിരിക്കാറുണ്ട്. അത് XEയുടെ കാര്യത്തിലും സമാനം തന്നെ. 

ഇതുവരെയും അത്ര ഗൗരവതരമല്ലാത്ത ലക്ഷണങ്ങളാണ് XEയുടെതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പനി, തലവേദന, തളര്‍ച്ച, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങളാണ് XEക്ക് അധികവും കാണുന്നതത്രേ. ഗന്ധമോ രുചിയോ നഷ്ടമാകുന്ന അവസ്ഥ, ശ്വാസതടസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം ഇതിന് ശേഷമേ വരുന്നുള്ളൂ. എന്തായാലും നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ഏറെ ആശങ്കപ്പെടേണ്ടതായ ഒന്നും XEയില്‍ ഇല്ല. 

എങ്കിലും മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ഇനിയും ഫലപ്രദമായി പിന്തുടരേണ്ടതുണ്ട്. വ്യാപകമായി കൊവിഡ് പടരുന്നത് വീണ്ടുമൊരു തരംഗത്തിലേക്ക് നമ്മെയെത്തിക്കുമെന്നതിനാല്‍ ഈ തയ്യാറെടുപ്പുകള്‍ കൂടിയേ മിതയാകൂ. രോഗവ്യാപനം ശക്തമാകുന്നതും പുതിയ തരംഗങ്ങളുണ്ടാകുന്നതുമെല്ലാം പുതിയ വൈറസ് വകഭേദങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നു എന്നതിനാല്‍ കൂടിയാണ് ഈ മുന്നൊരുക്കം.

Also Read:- ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ പുതിയ കൊവിഡ് തരംഗത്തിന് കാരണമാകുമോ?

'കൊവിഡ് കേസുകളില്‍ കൂടിവരുന്ന രണ്ട് ലക്ഷണങ്ങള്‍'; ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ലഭ്യമാണെങ്കില്‍ പോലും പുതിയ വൈറസ് വകഭേദങ്ങള്‍ ഈ പ്രതിരോധവലയങ്ങളെല്ലാം ഭേദിച്ച് കൂടുതല്‍ രോഗികളെ സൃഷ്ടിക്കുകയാണ്. 'ഒമിക്രോണ്‍' എന്ന വൈറസ് വകഭേദത്തിന്റെ ഉപവകഭേദങ്ങളാണ് നിലവില്‍ കാര്യമായി രോഗവ്യാപനം നടത്തുന്നത്... Read More...