ജന്മനാ ബെറ്റിയുടെ ഇടുപ്പെല്ലിന് തകരാറുണ്ടായിരുന്നു. ഇത് പിന്നീട് കൂടിവരികയായിരുന്നു. അങ്ങനെയാണ് ദുബായില്‍ വച്ച് ഇടുപ്പെല്ല് മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ നിശ്ചയിച്ചത്
ദുബായ്: ഇടുപ്പെല്ല് മാറ്റിയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇന്ത്യന്‍ സ്വദേശിനി ദുബായില്‍ മരിച്ചു. മുംബൈ സ്വദേശിനിയായ ബെറ്റി റീത്ത ഫെര്‍ണാണ്ടസ് (42) ആണ് മരിച്ചത്.
ജന്മനാ ബെറ്റിയുടെ ഇടുപ്പെല്ലിന് തകരാറുണ്ടായിരുന്നു. ഇത് പിന്നീട് കൂടിവരികയായിരുന്നു. അങ്ങനെയാണ് ദുബായില്‍ വച്ച് ഇടുപ്പെല്ല് മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ നിശ്ചയിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളാവുകയായിരുന്നു.
ബെറ്റിയുടെ മരണത്തില്‍ ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പരാതി അന്വേഷിച്ച് വരികയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ മരണകാരണമെന്തെന്ന് കൃത്യമായി വിശദീകരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ദുബായില്‍ ഷെഫ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു ബെറ്റി. ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്.
