തടി കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളും ഖുശ്ബു പങ്കുവച്ചിട്ടുണ്ട്. കഠിനാധ്വാനമാണ് ശരീരഭാരം കുറയാനുള്ള കാരണമെന്ന് ആരാധകരില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായി  ഖുശ്ബു പറഞ്ഞു. 

ഭാരം കുറഞ്ഞല്ലോ, എന്ത് പറ്റി അസുഖമാണോ എന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി നടി ഖുശ്ബു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം മറുപടി നൽകിയത്.

' 20 കിലോ ഭാരം കുറച്ചു. ഞാൻ എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലാണ്. സ്വയം പരിപാലിക്കുക, ഓർക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്ന് ചോദിക്കുന്നവർ, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ഞാൻ മുമ്പൊരിക്കലും ഇത്രയും ഫിറ്റായിരുന്നില്ല. ഇവിടെയുള്ള നിങ്ങളിൽ 10 പേർക്കെങ്കിലും തടി കുറക്കാനും ഫിറ്റ്‌നസ് ആകാനും ഞാൻ പ്രചോദനം നൽകിയാൽ, ഞാൻ വിജയിച്ചെന്ന് എനിക്കറിയാം...' - ഇങ്ങനെയാണ് താരം കുറിച്ചത്.

തടി കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളും ഖുശ്ബു പങ്കുവച്ചിട്ടുണ്ട്. കഠിനാധ്വാനമാണ് ശരീരഭാരം കുറയാനുള്ള കാരണമെന്ന് ആരാധകരില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. ഇത് വലിയൊരു മാറ്റമാണ്. തടി കുറയ്ക്കാന്‍ സ്വീകരിച്ച പൊടിക്കൈകള്‍ പറഞ്ഞുതരണമെന്നും ചിലർ കമന്റ് ചെയ്തു.

Scroll to load tweet…