Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവറിനെ നിസാരമായി കാണേണ്ട, അറിയാം ചില കാര്യങ്ങൾ

കരൾ ഒരു ചെറിയ അളവിൽ കൊഴുപ്പ് സൂക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, ചില ആളുകളിൽ, കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുന്നു, ഇത് ഫാറ്റി ലിവർ ഡിസീസ് (എഫ്എൽഡി) അല്ലെങ്കിൽ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്ന അനാരോഗ്യകരമായ അവസ്ഥ സൃഷ്ടിക്കുന്നു.

Know All About This Condition fatty liver
Author
Trivandrum, First Published Apr 21, 2021, 7:08 PM IST

ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് ലിവര്‍ അഥവാ കരള്‍. കരള്‍ തകരാറിലാണെങ്കില്‍ പലപ്പോഴും നാം തുടക്കത്തില്‍ തിരച്ചറിയാറില്ല എന്നതാണ് വസ്തുത. കരൾ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു.  ഏറ്റവും പ്രധാനം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ സംസ്ക്കരിക്കുകയും രക്തത്തിൽ നിന്ന് ദോഷകരമായ വസ്തുക്കൾ ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. 

കരൾ ഒരു ചെറിയ അളവിൽ കൊഴുപ്പ് സൂക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, ചില ആളുകളിൽ, കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുന്നു, ഇത് ഫാറ്റി ലിവർ ഡിസീസ് (എഫ്എൽഡി) അല്ലെങ്കിൽ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്ന അനാരോഗ്യകരമായ അവസ്ഥ സൃഷ്ടിക്കുന്നു. കരളില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്ന അവസ്ഥയിലാണ് കരളിലെ വീക്കം എന്ന അപകടാവസ്ഥ സംഭവിക്കുന്നത്. 

 

Know All About This Condition fatty liver

 

 ചെറിയ അളവില്‍ കൊഴുപ്പ് കരളിലുണ്ടാകാം. ക്രമാതീതമായി കൊഴുപ്പ് കരളില്‍ അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ എന്നു പറയുന്നത്. കൊഴുപ്പ് അധികമായാൽ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഫാറ്റി ലിവര്‍ ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. മദ്യത്തിന്റെ അമിത ഉപയോഗമാണ് പ്രധാന കാരണം. 

അമിതമായ മദ്യപാനം കരളിന്റെ പ്രവർത്തനം ക്രമേണ കുറയ്ക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യും. ചില ഗർഭിണികളിൽ ഗർഭത്തിന്റെ അവസാന ഘട്ടത്തിൽ അക്യൂട്ട് ഫാറ്റി ലിവർ എന്ന അവസ്ഥ കണ്ട് വരുന്നു. പ്രസവിച്ച് ഏതാനും ആഴ്ചകൾ കഴിഞ്ഞ് കരൾ സാധാരണ ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്താം.

ക്ഷീണം, കണ്ണുകൾ മഞ്ഞ നിറത്തിലാവുക, കാലിൽ നീര്, ഛർദ്ദി, ഉറക്കക്കുറവ് എന്നിവയാണ് ഫാറ്റി ലിവറിന്റെ ചില പ്രധാന ലക്ഷണങ്ങളെന്ന് ചെന്നെെയിലെ ഗ്ലെനെഗൽസ് ഗ്ലോബൽ ഹെൽത്ത് സിറ്റിയിലെ ട്രാൻസ്പ്ലാൻറ് ഹെപ്പറ്റോളജി വിഭാ​ഗം മേധാവി ഡോ. ജോയ് വർഗ്ഗീസ് പറഞ്ഞു.

 

Know All About This Condition fatty liver

 

ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

1. ദിവസവും കുറഞ്ഞത് 30 മിനുട്ട് വ്യായാമം ചെയ്യുക.
2.  മദ്യപാനം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക.
3. അമിതമായ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
4. പ്രോസസ്ഡ് ഭക്ഷണങ്ങൾ ഒഴിവാക്കുക. 
5. ഹൈ ഗ്ലൈസെമിക് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക (വെളുത്ത ബ്രഡ്, വെളുത്ത അരി മുതലായവ)
6. ശരീരഭാരം ക്രമേണ കുറയ്ക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 
7. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

 

Follow Us:
Download App:
  • android
  • ios