ഒന്ന് അനങ്ങാനോ  ആഹാരം ഇറക്കാനോ പോലും കഴിയാത്ത അവസ്ഥയായിലാണ് അഞ്ചുവയസ്സുകാരിയായ ആ  പെണ്‍കുട്ടിയെ ഓഹിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.  പെട്ടെന്നാണ് മകള്‍ക്ക് സുഖമില്ലാതെ വന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. ശരീരം ബാലന്‍സ് ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ കുട്ടിക്ക് വെര്‍ട്ടിഗോ ആണെന്നാണ് ആദ്യം ഡോക്ടര്‍മാര്‍ പോലും വിചാരിച്ചത്. 

ഐസിയുവിലേക്ക് കയറ്റുന്നതിന് മുൻപ് കുട്ടിയുടെ തലയില്‍ എന്തോ ഒന്ന് തടഞ്ഞതായി അവളുടെ അമ്മയ്ക്ക് തോന്നി. അതൊരു പേനായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കഴുത്തിന് പിന്നിലും മറ്റൊന്നിനെ കണ്ടെത്തി. അങ്ങനെയാണ് കുട്ടിക്ക് ' tick paralysis' ആണെന്ന് ഡോക്ടര്‍മാര്‍ മനസ്സിലാക്കിയത്. ആ സമയത്ത് കാരണം കണ്ടെത്തിയതിനാല്‍ കുട്ടിയുടെ ജീവന്‍ തിരികെ ലഭിച്ചു. 

പെണ്‍പേനുകളുടെ തുപ്പല്‍ ഗ്രന്ഥിയില്‍ കാണപ്പെടുന്ന neurotoxin എന്ന വസ്തുവാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. പെണ്‍പേനുകളുടെ പല വിഭാഗങ്ങളില്‍ ഇത് കാണപ്പെടുന്നുണ്ട്. മനുഷ്യരക്തം കുടിക്കാന്‍ എത്തുന്ന പേനുകളുടെ ശരീരത്തില്‍ നിന്ന് ഈ വിഷം ശരീരത്തില്‍ എത്തും. ശരീരത്തിന്‍റെ നെര്‍വസ് സിസ്റ്റത്തെയാണ്‌ ഇത് ആദ്യം ബാധിക്കുന്നത്. പിന്നീട് മസില്‍ ഫങ്ഷന്‍ വരെ തകരാറിലാക്കുന്നു. മുന്‍പ് കോളറാഡോയിലും ഇത്തരം കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

 

ലക്ഷണങ്ങള്‍ 

നടക്കാന്‍ ബുദ്ധിമുട്ട് , കാലിന്‍റെ ചലനശേഷി നഷ്ടമാകുക,  പെട്ടെന്ന് മോട്ടോര്‍ സ്കില്‍സ് നഷ്ടമാകുക, ശരീരത്തിന്‍റെ മുഴുവന്‍ ചലനശേഷി പെട്ടെന്ന് കുറയുക എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. പിന്നീട് ആഹാരം പോലും കഴിക്കാനാകാതെയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുകയും ചെയ്യും.