മറ്റ് ഡ്രൈ ഫ്രൂട്ട്സിന്‍റെ കാര്യം പറഞ്ഞതുപോലെ തന്നെ, ആരോഗ്യത്തിന് പലവിധ ഗുണങ്ങളുമേകുന്നു എന്നതാണ് ഡ്രൈഡ് സ്ട്രോബെറിയുടെയും പ്രത്യേകത. ഇനി ഡ്രൈഡ് സ്ട്രോബെറിയുടെ പ്രധാനപ്പെട്ട ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം. 

വിവിധയിനം പഴങ്ങള്‍ സീസണുകളില്‍ ഉണക്കി പിന്നീടുള്ള സമയത്തേക്ക് എടുത്തുവയ്ക്കുന്നത് വളരെ പരമ്പരാഗതമായൊരു രീതിയാണ്. ഇപ്പോഴാണെങ്കില്‍ ഡ്രൈ ഫ്രൂട്ട്സ് നമ്മുടെയെല്ലാം വീടുകളിലുണ്ടാക്കുകയല്ല, മറിച്ച് കടകളില്‍ നിന്ന് വാങ്ങിക്കുകയാണ് പതിവ്, അല്ലേ? മിക്കയിനത്തിലുള്ള ഡ്രൈ ഫ്രൂട്ട്സും ഇന്ന് വിപണിയില്‍ സുലഭമാണ്. 

എന്തായാലും ഇത്തരത്തില്‍ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. പലര്‍ക്കും കഴിക്കാനിഷ്ടമില്ലെങ്കില്‍ കൂടിയും അവരിത് ഡയറ്റിലുള്‍പ്പെടുത്തുന്നത് തന്നെ ഈ ഗുണങ്ങളെ കണക്കാക്കിയാണ്. ഇങ്ങനെ ഡ്രൈഡ് സ്ട്രോബെറീസ് അഥവാ സ്ട്രോബെറി ഉണക്കിയത് കഴിച്ചിട്ടുണ്ടോ? 

ഇല്ലെങ്കില്‍ കഴിക്കണം കെട്ടോ. എന്താണിതിന്‍റെ പ്രത്യേകതയെന്നല്ലേ? മറ്റ് ഡ്രൈ ഫ്രൂട്ട്സിന്‍റെ കാര്യം പറഞ്ഞതുപോലെ തന്നെ, ആരോഗ്യത്തിന് പലവിധ ഗുണങ്ങളുമേകുന്നു എന്നതാണ് ഡ്രൈഡ് സ്ട്രോബെറിയുടെയും പ്രത്യേകത. ഇനി ഡ്രൈഡ് സ്ട്രോബെറിയുടെ പ്രധാനപ്പെട്ട ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം. 

ഒന്ന്...

ഡ്രൈഡ് സ്ട്രോബെറി ആന്‍റി-ഓക്സിഡന്‍റുകളുടെ നല്ലൊരു ഉറവിടമാണ്. രോഗങ്ങളകറ്റാനും, ആരോഗ്യം എല്ലാ തരത്തിലും മെച്ചപ്പെടുത്താനും നമ്മെ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ് ആന്‍റി-ഓക്സിഡന്‍റ്സ്.

രണ്ട്...

ഡയറ്ററി ഫൈബറും ഡ്രൈഡ് സ്ട്രോബെറിയില്‍ കാര്യമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രശ്നങ്ങള്‍- പ്രത്യേകിച്ച് മലബന്ധം പരിഹരിക്കാൻ ഏറെ സഹായകമാണ്. അതിനാല്‍ തന്നെ പതിവായി മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഇതിലൂടെ ആശ്വാസം കാണാൻ സാധിക്കും.

മൂന്ന്...

മധുരം കഴിക്കണമെന്ന് തോന്നുമ്പോള്‍ അനാരോഗ്യകരമായ സ്നാക്സ്, ബേക്കറി പലഹാരങ്ങള്‍ എന്നിവയിലേക്കെല്ലാം തിരിയുന്നതിന് പകരം ആരോഗ്യകരമായി മധുരത്തോടുള്ള കൊതി തീര്‍ക്കാനും ഏറെ സഹായകമാണ് ഡ്രൈഡ് സ്ട്രോബെറി. ഹെല്‍ത്തി ഡയറ്റ് പിന്തുടരുന്നവര്‍ക്കെല്ലാം ഇത് ആശ്വാസം തന്നെ. 

നാല്...

ചര്‍മ്മത്തിനും വളരെ നല്ലതാണിത്. ആദ്യമേ സൂചിപ്പിച്ചത് പോലെ ആന്‍റി-ഓക്സിഡന്‍റുകളാല്‍ സമ്പന്നമായതിനാല്‍ ആരോഗ്യകരമായി പ്രായമാകുന്നതിന് സഹായിക്കുന്നൊരു വിഭവമായി ഇത് മാറുന്നു. സൂര്യനില്‍ നിന്നുള്ള അള്‍ട്രാലയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിനേല്‍പിക്കുന്ന പ്രശ്നങ്ങളും മറ്റും പരിഹരിക്കാൻ ആ ആന്‍റി-ഓക്സിഡന്‍റ്സ് സവിശേഷിച്ച് ഇതിലുള്ള 'എലാജിക് ആസിഡ്' സഹായിക്കുന്നു. 

അഞ്ച്...

പല പോഷകങ്ങളുടെയും കലവറയാണ് ഡ്രൈഡ് സ്ട്രോബെറി. ആരോഗ്യത്തെ പലരീതിയിലും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകള്‍ക്ക് പുറമെ ഉയര്‍ന്ന അളവില്‍ ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയെല്ലം ഡ്രൈ് സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം നമ്മെ ഓരോ പടിയായി മെച്ചപ്പെടുത്താൻ തന്നെയാണ് സഹായിക്കുക.

Also Read:- ഡ്രൈ സ്കിൻ ഒരു പ്രശ്നമായി മാറുന്നുണ്ടോ?; പരിഹാരമായി ഇക്കാര്യങ്ങളൊന്ന് ചെയ്തുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo